കരൂണാപുരം ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ പ്രവേശനം സെപ്റ്റംബർ 28 വരെ
കരുണാപൂരം ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അവസാന തീയതി സെപ്റ്റംബർ 28.
കരൂണാപുരം ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ: പ്രവേശനം സെപ്റ്റംബർ 28 വരെ
ഇടുക്കി: കരുണാപൂരം ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) എന്നീ ട്രേഡുകളിലാണ് ഒഴിവുകളുള്ളത്. ജനറൽ, എസ്.സി/എസ്.ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കുമാണ് പ്രവേശനം.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ എസ്.എസ്.എൽ.സി, പ്ലസ് ടു, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഐ.ടി.ഐ ഓഫീസിൽ നേരിട്ട് എത്തേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഉയർന്ന പ്രായപരിധിയില്ല. 100 രൂപയാണ് അപേക്ഷാ ഫീസ്. സെപ്റ്റംബർ 28 ആണ് പ്രവേശനം നേടാനുള്ള അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868-291050, 9496334029, 9562202388.
നടികർ തിലകം ശിവാജി ഗണേശന്റെ ചെറുമകൻ ദർഷൻ ഗണേശൻ നായകനാകുന്നു ലെനിൻ പാണ്ഡ്യൻ സെപ്റ്റംബർ 25 ന്
കരൂണാപുരം ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ പ്രവേശനം സെപ്റ്റംബർ 28 വരെ
അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ജീവിതശൈലി മാറ്റാതെ രോഗങ്ങൾ തടയാനാവില്ല ആര്യാടൻ ഷൗക്കത്ത് എം.എൽ.എ
പ്രിയദർശിനി പദ്ധതിക്ക് 100 ദിനം 13 കോടി വനിതാ യാത്രകൾ
സ്വിമ്മിംഗ് പൂളിൽ കുട്ടി മുങ്ങിമരിച്ച സംഭവംഅസോസിയേഷന്റെ അനാസ്ഥയിൽ അന്വേഷണം