തൊഴിലുറപ്പ് പദ്ധതി പരാതി പരിഹാരം ഓംബുഡ്സ്പേഴ്സൺ സിറ്റിങ് ഏപ്രിൽ 28 മുതൽ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ (ജി) പരാതികൾ കേൾക്കുന്നതിനായി ഓംബുഡ്സ്പേഴ്സൺ വിവിധ ബ്ലോക്കുകളിൽ സിറ്റിങ് നടത്തുന്നു.
തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സ്പേഴ്സൺ സിറ്റിങ് 28 മുതൽ
ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) ഭവനപദ്ധതി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ഓംബുഡ്സ്പേഴ്സൺ സിറ്റിങ് നടത്തുന്നു. എം. എസ്. അബ്ദുൽ കലാം ആസാദിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ബ്ലോക്ക് ഓഫീസുകളിലായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
സിറ്റിങ് ക്രമം താഴെ പറയുന്ന പ്രകാരമാണ്:
ഏപ്രിൽ 28: തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസ്
ഏപ്രിൽ 29: ഹരിപ്പാട് ബ്ലോക്ക് ഓഫീസ്
ഏപ്രിൽ 30: അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ്
രാവിലെ 11 മണി മുതൽ സിറ്റിങ് ആരംഭിക്കും. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും പി.എം.എ.വൈ(ജി) ഗുണഭോക്താക്കൾക്കും തങ്ങളുടെ പരാതികൾ സിറ്റിങ്ങിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാവുന്നതാണ്. പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകൾ, വേതനം ലഭിക്കാനുള്ള താമസം, തൊഴിൽ നിഷേധം തുടങ്ങിയ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ആലുവ മാർത്താണ്ഡവർമ പാലത്തിൽ അറ്റകുറ്റപ്പണി ഒക്ടോബർ 28 മുതൽ ഗതാഗത നിയന്ത്രണം പുതിയ വഴികൾ അറിയാം
പെരുമ്പാവൂരിൽ 10 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഓപ്പറേഷൻ തൂഫാൻ 2.7 ഗ്രാം എംഡിഎംപിയുമായി യുവാവ് അറസ്റ്റിൽ
ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം മന്ത്രി കെ. എം. ഷാജി
സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന 34 വാഹനങ്ങൾക്ക് 57,250 രൂപ പിഴ ഈടാക്കി
ഉപയോഗിക്കാതെ കിടന്ന ക്വാർട്ടേഴ്സ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ് കല്ലൂർക്കാട് വില്ലേജ് ഓഫീസിന് ശാപമോക്ഷം 
