ക്യൂട്ടിക്കുറയുടെ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രിയ വാര്യർ
പ്രമുഖ ബ്രാൻഡായ ക്യൂട്ടിക്കുറയുടെ പുതിയ ബ്രാൻഡ് അംബാസിഡറായി ചലച്ചിത്ര താരം പ്രിയ പ്രകാശ് വാര്യരെ പ്രഖ്യാപിച്ചു. പുതിയ ക്യാമ്പെയ്നും ഉൽപ്പന്ന നിരയും കൊച്ചിയിൽ നടന്ന താരനിബിഡമായ ചടങ്ങിൽ പുറത്തിറക്കി.
ക്യൂട്ടിക്കുറയുടെ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രിയ വാര്യർ
കൊച്ചി: തലമുറകളായി സുഗന്ധത്തിന്റെയും സൗന്ദര്യത്തിന്റെയും രംഗത്ത് വിശ്വസ്ത പാരമ്പര്യമുള്ള പ്രമുഖ ബ്രാൻഡായ ക്യൂട്ടിക്കുറ (Cuticura) പുതിയ അധ്യായത്തിലേക്ക്. ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ (Cholayil Pvt. Ltd.) കീഴിലുള്ള ക്യൂട്ടിക്കുറയുടെ പുതിയ ബ്രാൻഡ് അംബാസിഡറായി ചലച്ചിത്ര താരം പ്രിയ പ്രകാശ് വാര്യരെ പ്രഖ്യാപിച്ചു. ബ്രാൻഡിന്റെ പുതിയ 'സ്റ്റേ റീഫ്രെഷിംഗ്ലി ഫ്രെഷ്' (Stay Refreshingly Fresh) ക്യാമ്പെയ്നും പുതിയ ഉൽപ്പന്ന ശ്രേണിയും ഇതിനോടൊപ്പം വിപണിയിലിറക്കി.
കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ചോലയിൽ പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ശ്രീമതി രൂപ മുരുക്ധർ, ചലച്ചിത്ര താരം പ്രിയ വാര്യർ എന്നിവർ ചേർന്നാണ് പുതിയ ക്യാമ്പെയ്ൻ ഔദ്യോഗികമായി അനാവരണം ചെയ്തത്.
സിനിമാ-മോഡലിംഗ് രംഗത്തെ പ്രമുഖരുടെയും വ്യവസായ പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങ്. സിനിമാ മേഖലയിലെയും മോഡലിംഗ് രംഗത്തെയും നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പാരമ്പര്യവും പുതുമയും സമന്വയിപ്പിച്ച് പുതുതലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ സൗന്ദര്യ സങ്കൽപ്പങ്ങളെയും സുഗന്ധ അനുഭവങ്ങളെയും അവതരിപ്പിക്കുകയാണ് ക്യൂട്ടിക്കുറയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള പ്രിയ വാര്യരെ ബ്രാൻഡിന്റെ പുതിയ മുഖമായി തെരഞ്ഞെടുത്തത്.
ജനപ്രിയ ഉൽപ്പന്നങ്ങളായ ടാൽകം പൗഡർ, സോപ്പ് തുടങ്ങിയ മേഖലകളിൽ കൂടുതൽ ഉന്മേഷവും പുതുമയും നൽകുന്ന പുതിയ ഉൽപ്പന്ന നിരയാണ് ക്യൂട്ടിക്കുറ ഇത്തവണ വിപണിയിലെത്തിക്കുന്നത്.