പ്രതിഷേധങ്ങൾക്കിടെ ദിലീപ് ഇന്ന് ശബരിമലയിൽ ദർശനം നടത്തും
എറണാകുളം ശിവക്ഷേത്രം ദിലീപിനെ പങ്കെടുപ്പിച്ചതിനെതിരായ പ്രതിഷേധം പരിപാടി മാറ്റിവച്ചു നടൻ ദിലീപിനെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നു
എറണാകുളം ശിവക്ഷേത്രം ദിലീപിനെ പങ്കെടുപ്പിച്ചതിനെതിരായ പ്രതിഷേധം പരിപാടി മാറ്റിവച്ചു
നടൻ ദിലീപിനെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടി മാറ്റിവച്ചു. നോട്ടീസ് പുറത്തായതോടെ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രതിഷേധം വ്യാപകമായിരുന്നു.
ജനുവരിയിൽ ആരംഭിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട കുപ്പൺ വിതരണത്തിന്റെ ഉദ്ഘാടനത്തിനാണ് ക്ഷേത്രഭാരവാഹികൾ ദിലീപിനെ ക്ഷണിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് നിശ്ചയിച്ചിരുന്ന പരിപാടിയാണ് പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാറ്റിവയ്ക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
ഇന്ന് ശബരിമലയിൽ ദർശനം നടത്തും ദിലീപ്
അതേസമയം, പ്രതിഷേധങ്ങൾക്കിടെ നടൻ ദിലീപ് ഇന്ന് ശബരിമലയിൽ ദർശനം നടത്തും. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അദ്ദേഹം ശബരിമലയിലേക്ക് പോകുന്നതെന്നാണ് വിവരം. ക്ഷേത്രപരിപാടിയുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദിലീപിന്റെ ശബരിമല യാത്ര.

