പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണയ്ക്ക് പ്രശംസാപത്രം

മയക്കുമരുന്ന് വേട്ട പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയ്ക്ക് പ്രശംസാപത്രം ​

പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണയ്ക്ക് പ്രശംസാപത്രം
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയ്ക്ക് പ്രശംസാപത്രം

മയക്കുമരുന്ന് വേട്ട: പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയ്ക്ക് പ്രശംസാപത്രം

​ആലുവ: എറണാകുളം റൂറൽ ജില്ലയിലെ സബ് ഡിവിഷനുകളിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടികൂടുന്നതിന് നേതൃത്വം നൽകിയ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയ്ക്ക് ജില്ലാ പോലീസ് മേധാവിയുടെ അംഗീകാരം. ജില്ലാ പോലീസ് മേധാവി എം. ഹേമലത പ്രശംസാപത്രം കൈമാറി. ആലുവ ജില്ലാ പോലീസ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.

​ലൈംഗിക കുറ്റകൃത്യങ്ങളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്ന ഐ.ടി.എസ്.എസ്.ഒ (Investigation Tracking System for Sexual Offences) പോർട്ടൽ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ഡോ. ആർ. ജോസ്, സീനിയർ സി.പി.ഒ എ.എ. അഭിലാഷ് എന്നിവർ പോർട്ടൽ പ്രവർത്തനങ്ങളിലെ മികവിന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും സ്ത്രീ സുരക്ഷാ കേസുകളിലെ അന്വേഷണവും കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനമേകിയത്.