മധുവിധു
ഷറഫുദീൻ ചിത്രം മധുവിധു ഫെബ്രുവരി 6 ന് തിയേറ്ററുകളിലേക്ക് കല്യാണി പണിക്കർ നായികയായി അരങ്ങേറുന്നു
ഷറഫുദീൻ ചിത്രം 'മധുവിധു' ഫെബ്രുവരി 6-ന് തിയേറ്ററുകളിലേക്ക്; കല്യാണി പണിക്കർ നായികയായി അരങ്ങേറുന്നു
കൊച്ചി: ഷറഫുദീനെ നായകനാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന 'മധുവിധു' ഫെബ്രുവരി 6-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണിത്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവർ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രം പൂർണ്ണമായും ഒരു ഫാമിലി ഫൺ എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. 'ഷൈലോക്കി'ലൂടെ ശ്രദ്ധേയനായ ബിബിൻ മോഹനും, 'മധുര മനോഹര മോഹം' എന്ന ചിത്രത്തിന്റെ രചയിതാവ് ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹിഷാം അബ്ദുൾ വഹാബാണ് സംഗീത സംവിധായകൻ. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്.

