ലെമൺ മർഡർ കേസ് ആകാംക്ഷ നിറച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ലെമൺ മർഡർ കേസ് ആകാംക്ഷ നിറച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ചിത്രം ജനുവരിയിൽ തിയേറ്ററുകളിലേക്ക്

ലെമൺ മർഡർ കേസ് ആകാംക്ഷ നിറച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ലെമൺ മർഡർ കേസ് ആകാംക്ഷ നിറച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ

ലെമൺ മർഡർ കേസ്' ആകാംക്ഷ നിറച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ചിത്രം ജനുവരിയിൽ തിയേറ്ററുകളിലേക്ക്

​കൊച്ചി: പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ലെമൺ മർഡർ കേസ്' (L.M. Case) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'ഗുമസ്ഥൻ' എന്ന ചിത്രത്തിന് ശേഷം റിയാസ് ഇസ്മത്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജെ.പി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി ജെ. പാലയൂരും അനിൽ പല്ലശ്ശനയും ചേർന്നാണ് നിർമ്മിക്കുന്നത്.

​വനത്തിനുള്ളിൽ ഇരുട്ടിൽ നിർത്തിയിട്ടിരിക്കുന്ന കാറും അതിനെ ദൂരെ നിന്ന് വീക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമാണ് പോസ്റ്ററിലുള്ളത്. ഒരു മികച്ച ക്രൈം ത്രില്ലർ മൂഡ് നൽകുന്നതാണ് പോസ്റ്റർ. പോലീസ് ഡിപ്പാർട്ട്‌മെന്റിലെ സമർത്ഥനായ സി.ഐ. ലിയോൺ ഒരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ അവിചാരിതമായി ഒരു വനമേഖലയിൽ അകപ്പെടുന്നതും അവിടെ നിന്ന് ലഭിക്കുന്ന ഒരു നാരങ്ങ വലിയൊരു കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആരും അറിയാതെ പോകുമായിരുന്ന വേദനിപ്പിക്കുന്ന ഒരു സത്യത്തിലേക്കാണ് 'നാരങ്ങ' എന്ന തുമ്പ് ലിയോണിനെ എത്തിക്കുന്നത്.

​പുതുമുഖം ആദിയാണ് ലിയോൺ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിഷ രജിത്താണ് നായിക. അപർണ്ണ, കെ. ബാബു എം.എൽ.എ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് എം.ജെ. ഛായാഗ്രഹണവും ജിസൺ ഏ.സി.എ. എഡിറ്റിംഗും നിർവ്വഹിക്കുന്നു. സജിത് ശങ്കറാണ് സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിത്ത് ഉണ്ണി. കൊല്ലങ്കോട്, ചിറ്റൂർ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം ജനുവരിയിൽ പ്രദർശനത്തിനെത്തും. പി.ആർ.ഒ: വാഴൂർ ജോസ്.