കേരളത്തിൽ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു പ്രഖ്യാപനവുമായി മന്ത്രി കെ.മുരളീധരൻ
കേരളത്തിൽ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ. സംസ്ഥാനതല ആയുർവേദ ദിനാചരണം കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം: കേരളത്തിൽ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് (All India Institute of Ayurveda) സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകുമെന്നും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. 11-ാമത് ആയുർവേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്ന് പാലസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയൂർവേദം കേരളത്തിന്റെ അഭിമാനമാണെന്നും 'എല്ലാവർക്കും ആരോഗ്യം' എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ കേരളത്തിൽ ആയുർവേദത്തിന് സുപ്രധാന പങ്കാണുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം ആളുകളെ കേരളത്തിലേക്ക് ആകർഷിക്കുന്ന ഹെൽത്ത് ടൂറിസത്തിന്റെ സാധ്യതകൾ സംസ്ഥാനം പരമാവധി പ്രയോജനപ്പെടുത്തണം. തങ്ങൾക്ക് അനുയോജ്യമായ ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഗികൾക്കുണ്ട്. അതിനാൽ വിവിധ ചികിത്സാ സമ്പ്രദായങ്ങൾ പരസ്പരം അംഗീകരിച്ചു മുന്നോട്ട് പോകണമെന്നും പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യമേഖല ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം' എന്ന പ്രമേയത്തിൽ കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ചാണ് ദിനാചരണം സംഘടിപ്പിച്ചത്. സമഗ്രമായ ആരോഗ്യപരിചരണം, ഗവേഷണം, സാമൂഹികക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചു.
ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ് മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. റോയി ജോസഫ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഇന്ദുകല പി. ആർ, ഐ എസ് എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. മുഹ്സീന എച്ച്, ആയുർവേദം ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡോ. ജയ. വി. ദേവ്, റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ശ്രീനിബാഷ് സാഹോ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിൽ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു പ്രഖ്യാപനവുമായി മന്ത്രി കെ.മുരളീധരൻ
സിനിമാ ലോകത്തേക്ക് തേജാലക്ഷ്മി പ്രിയതമൻ ചിത്രീകരണം ചവറയിൽ ആരംഭിച്ചു
ഗവേഷണ രംഗത്ത് പുതിയ നാഴികക്കല്ല് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഇക്കണോമിക്സ് റിസർച്ച് സെന്റർ തുറന്നു
മികച്ച നടനായി മമ്മൂട്ടി, ഗായികയായി വൈക്കം വിജയലക്ഷ്മി ദേശീയ പുരസ്കാര വേദിയിൽ മലയാളത്തിന് വൻനേട്ടം
ഹൃദയാഘാതം മൂലമുള്ള മരണം തടയാൻ ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ
പുനർജനിക്കാൻ ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പ്രിയങ്ക ഗാന്ധി