അഖിൽ സത്യൻ നിവിൻ പോളി ചിത്രം സർവ്വം മായ
അഖിൽ സത്യൻ നിവിൻ പോളി ചിത്രം സർവ്വം മായ പ്രീതി മുകുന്ദന്റെ ചുവടുകളുമായി ആദ്യ ഗാനം പുറത്തിറങ്ങി
അഖിൽ സത്യൻ - നിവിൻ പോളി ചിത്രം 'സർവ്വം മായ'; പ്രീതി മുകുന്ദന്റെ ചുവടുകളുമായി ആദ്യ ഗാനം പുറത്തിറങ്ങി
കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അഖിൽ സത്യൻ - നിവിൻ പോളി ചിത്രം 'സർവ്വം മായ'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. "ചിരി തൊട്ടു..." എന്ന് തുടങ്ങുന്ന ആഘോഷഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പ്രീതി മുകുന്ദന്റെ മനോഹരമായ നൃത്തച്ചുവടുകളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിലെ നായകൻ നിവിൻ പോളിയും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
'ഹൃദയപൂർവ്വം' എന്ന ചിത്രത്തിന് ശേഷം ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫാന്റസി ഹൊറർ കോമഡി വിഭാഗത്തിൽപ്പെട്ടതാണ്. പഴയകാല നിവിൻ പോളി ചിത്രങ്ങളിലെ സ്വാഭാവിക നർമ്മം ഈ സിനിമയിലൂടെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മലയാള സിനിമയിലെ ഭാഗ്യജോഡികളായ നിവിൻ പോളിയും അജു വർഗീസും പത്താം തവണ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണവും അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രം 2025 ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തും

