മികച്ച കേസ് അന്വേഷണം പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി

വിവിധ കേസുകളിൽ മികച്ച അന്വേഷണം നടത്തിയ എറണാകുളം റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഗുഡ് സർവീസ് എൻട്രി വിതരണം ചെയ്തു.

മികച്ച കേസ് അന്വേഷണം പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി
എറണാകുളം റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഗുഡ് സർവീസ് എൻട്രി വിതരണം ചെയ്തു.
മികച്ച കേസ് അന്വേഷണം പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി
മികച്ച കേസ് അന്വേഷണം പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി

മികച്ച കേസ് അന്വേഷണം റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി

ആലുവ: എറണാകുളം റൂറൽ പോലീസ് ജില്ലയിൽ കേസ് അന്വേഷണങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ അംഗീകാരം. വിവിധ സ്റ്റേഷനുകളുടെ പരിധിയിൽ രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസുകളിലെ പ്രതികളെ പിടികൂടിയതിനും, കാണാതായ പെൺകുട്ടികളെ സംസ്ഥാനത്തിന് പുറത്തുനിന്നുപോലും കണ്ടെത്തി സുരക്ഷിതമായി നാട്ടിലെത്തിച്ചതിനും നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കാണ് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഗുഡ് സർവീസ് എൻട്രി നൽകി ആദരിച്ചത്. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.

​അംഗീകാരം നേടിയ പ്രധാന അന്വേഷണങ്ങളും ഉദ്യോഗസ്ഥരും:

​തടിയിട്ടപറമ്പ് കഞ്ചാവ് കേസ്: തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ പശ്ചിമ ബംഗാളിലെ ഹുക്കാരയിൽ നിന്ന് പിടികൂടിയ സംഘത്തിലെ എ.എസ്.പി ഹാർദ്ദിക് മീണ, ഐ.പി എം.ആർ. അനിൽ കുമാർ, എസ്.ഐ കെ. എ. നൗഷാദ്, എ.എസ്.ഐ സാനി തോമസ്, സി.പി.ഒമാരായ റോബിൻ ജോയി, പി.ആർ. മിഥുൻ.

​ആലുവ പെൺകുട്ടിയെ കണ്ടെത്തിയ കേസ്: ആലുവയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗുജറാത്തിലെ ഡുംഗിരിയിൽ നിന്ന് കണ്ടെത്തിയ സി.ഐ പി.എം. ഷമീർ, എസ്.എച്ച്.ഒ രൺജിത്ത് മാത്യു, എസ്.ഐ വി.ആർ. വിഷ്ണു, എ.എസ്.ഐ കെ.കെ. ഹിൽമത്ത്, സീനിയർ സി.പി.ഒ പി.ആർ. ശ്രീരാജ്, സി.പി.ഒമാരായ മുഹമ്മദ് ഷാഹിൻ, കെ.ഐ. ഷിഹാബ്, മാഹിൻഷാ അബൂബക്കർ.

​കുറുപ്പുംപടി പെൺകുട്ടിയെ കണ്ടെത്തിയ കേസ്: കുറുപ്പുംപടിയിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നിന്ന് കണ്ടെത്തിയ എസ്.ഐ കെ.എം. അബി, സീനിയർ സി.പി.ഒ അരുൺ കരുണൻ, സി.പി.ഒമാരായ എം.ആർ. രജിത്ത്, എൻ.പി. ബിന്ദു.

​ആലുവ വെസ്റ്റ് കേസ്: കാണാതായ 12 വയസ്സുകാരിയെ കണ്ടെത്തിയ എസ്.ഐ കെ. സതീഷ് കുമാർ, സീനിയർ സി.പി.ഒ കെ.ജെ. ഷാരോ, സി.പി.ഒമാരായ കെ.എ. അൻഷാദ്, ഇ.എൽ. ലിഞ്ചു.

​പറവൂർ കഞ്ചാവ് കേസ് (37 കിലോഗ്രാം): പറവൂരിൽ 37 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ അന്വേഷണം നടത്തിയ ഐ.പി കെ.സി. ബൈജു, എസ്.ഐമാരായ എം.സി. ഹാരിഷ്, ബിബിൻ, ബിജു, എ.എസ്.ഐമാരായ സിനുമോൻ, സജീഷ്, സീനിയർ സി.പി.ഒമാരായ ഷാനി, സ്വരാഭ്, സി.പി.ഒമാരായ സിജിമോൻ, ശ്രീരാഗ്, ലിൻഷാദ്, വിഷ്ണു.

​പുത്തൻകുരിശ് കഞ്ചാവ് കേസ് (17 കിലോഗ്രാം): 17 കിലോ കഞ്ചാവ് പിടിച്ച കേസിൽ എസ്.എച്ച്.ഒ ജിതിൻ, എസ്.ഐമാരായ പി.പി. റെജി, കെ. രാജേഷ് കുമാർ, മനോജ് കുമാർ, എ.എസ്.ഐമാരായ ജിജു കുര്യാക്കോസ്, വി.എ. ഗിരീഷ്, സീനിയർ സി.പി.ഒമാരായ സന്ദീപ്, വിനു എബ്രഹാം, സി.പി.ഒമാരായ വിപിൻ എൽദോസ്, വിപിൻദാസ്, സി.പി. സിനോജ്.

​എടത്തല കേസ്: എടത്തലയിൽ നിന്ന് കാണാതായ 16കാരിയെ സെക്കന്തരാബാദിൽ നിന്ന് കണ്ടെത്തിയ ഐ.പി കെ. സനോദ്, എസ്.ഐ ജോബിൻ, സീനിയർ സി.പി.ഒമാരായ പി.കെ. സുമേഷ്, മുഹമ്മദ് റഫീഖ്, രതീഷ് സുഭാഷ്, സി.പി.ഒമാരായ വി.ഐ. രഞ്ജിത്ത്, അജിൽ രാജ്.

​അങ്കമാലി കഞ്ചാവ് കേസ് (11 കിലോഗ്രാം): അങ്കമാലിയിൽ 11 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ എസ്.എച്ച്.ഒ പി.എം. റാസിക്ക്, എസ്.ഐ കെ.പി. വിജു, എ.എസ്.ഐമാരായ ടി.ആർ. രാജീവ്, എം.എസ്. അജിത് കുമാർ, കെ.വി. സേവ്യർ, സീനിയർ സി.പി.ഒമാരായ എം.എ. വിനോദ്, മധുസൂദനൻ, കെ.ആർ. മഹേഷ്, സി.പി.ഒ ടി.സി. വിനോജ്.

​പിറവം വധശ്രമക്കേസ്: പിറവത്ത് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ ഐ.പി എസ്. മഹേഷ് കുമാർ, എസ്.ഐ ജിനു പി. ജോസഫ്, എ.എസ്.ഐമാരായ രാജേഷ് തങ്കപ്പൻ, ഇ.ബി. അഭിലാഷ്, പി.കെ. സന്തോഷ്, സീനിയർ സി.പി.ഒമാരായ സ്വരൂൺ പി. സോമൻ, കെ.പി. പ്രതീഷ്.

​കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ഭാവിയിലും അർഹമായ പ്രോത്സാഹനങ്ങൾ നൽകുമെന്ന് ചടങ്ങിൽ ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.