72 ാമത് നെഹ്‌റു ട്രോഫി വള്ളംകളി നിറച്ചാർത്ത് ചിത്രരചനാ മത്സരത്തിൽ വർണ്ണപ്പൊലിമയുമായി കുട്ടികൾ
72 ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥം ആലപ്പുഴയിൽ കുട്ടികൾക്കായി നിറച്ചാർത്ത് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എഡിഎം സി. പ്രേംജി ഉദ്ഘാടനം ചെയ്തു.
നെഹ്‌റു ട്രോഫി വള്ളംകളി: കുട്ടികൾക്കായി 'നിറച്ചാർത്ത്' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി 'നിറച്ചാർത്ത്' മത്സരങ്ങൾ സംഘടിപ്പിച്ചു. ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സി. പ്രേംജി ഉദ്ഘാടനം ചെയ്തു. വള്ളംകളിയുടെ ആവേശവും കുട്ടനാടിന്റെ പ്രകൃതിസൗന്ദര്യവും കുട്ടികൾ വരച്ച ചിത്രങ്ങളിൽ നിറഞ്ഞുനിന്നു.
എൽ.പി വിഭാഗത്തിന് കളറിങ് മത്സരവും യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ (പെയിന്റിങ്) മത്സരവുമാണ് നടത്തിയത്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടുമ മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ.എം. നൗഫൽ, നഗരസഭാംഗം ബിജി ശങ്കർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, ഡോ. നെടുമുടി ഹരികുമാർ, ടി.ആർ. ആസാദ്, കെ. നാസർ തുടങ്ങിയവർ സംസാരിച്ചു.
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു
സൂര്യ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
കര്ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും മന്ത്രി ടി. സിദ്ദിഖ് 
