ദീപപ്രഭയിൽ ബഹ്റൈനിലെ ദീപാവലി പമ്പാവാസൻ നായർക്ക് ആശംസയുമായി രാജകുടുംബവും അംബാസഡർമാരും
ബഹ്റൈനിൽ പ്രമുഖ മലയാളി വ്യവസായി പമ്പാവാസൻ നായരുടെ വസതിയിൽ നടന്ന ദീപാവലി ആഘോഷത്തിൽ ബഹ്റൈൻ കിരീടാവകാശിയുടെ പ്രതിനിധി ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയും ഇന്ത്യയുൾപ്പെടെ ഒൻപത് രാജ്യങ്ങളുടെ അംബാസഡർമാരും വിവിധ മന്ത്രിമാരും പങ്കെടുത്തു
സാഹോദര്യത്തിന്റെ ദീപപ്രഭയിൽ ദീപാവലി ആഘോഷം; അമാദ് ഗ്രൂപ്പ് എം.ഡി പമ്പാവാസൻ നായരുടെ വസതിയിൽ രാജകീയ സാന്നിധ്യവും നയതന്ത്ര പ്രമുഖരും
മനാമ: ഇന്ത്യൻ സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് നക്ഷത്രശോഭയേകി ബഹ്റൈൻ രാജകുടുംബത്തിന്റെ സാന്നിധ്യം. പ്രമുഖ വ്യവസായിയും അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായരുടെ വസതിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിലാണ് ഭരണാധികാരികളുടെ ഹൃദയപൂർവമായ കരുതൽ അടയാളപ്പെടുത്തി ബഹ്റൈൻ രാജകുടുംബാംഗവും പ്രമുഖരും പങ്കെടുത്തത്.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധീകരിച്ച് ഹിസ് ഹൈനെസ് ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ ചടങ്ങിൽ പ്രധാന അതിഥിയായി പങ്കെടുത്തു. പമ്പാവാസൻ നായർക്കും കുടുംബത്തിനും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, ദീർഘനാളുകളായുള്ള സൗഹൃദബന്ധം അനുസ്മരിക്കുകയും ചെയ്തു.
ഇന്ത്യക്കാരോടും പ്രവാസി സമൂഹത്തോടും ബഹ്റൈൻ ഭരണാധികാരികൾ പുലർത്തുന്ന സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അപൂർവ പ്രതീകമായി ഈ രാജകീയ സന്ദർശനം മാറിയെന്ന് പമ്പാവാസൻ നായർ പറഞ്ഞു. ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നയസമീപനങ്ങൾ പ്രവാസി സമൂഹത്തിന് വലിയ സന്തോഷവും അഭിമാനവുമാണ് നൽകുന്നത്. ഹിസ് ഹൈനെസിന്റെ സാന്നിധ്യം തന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ഓർമകളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമാണ് ബഹ്റൈനെന്നും സംരംഭകത്വത്തിനും സാംസ്കാരിക കൂട്ടായ്മകൾക്കും രാജ്യം നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മൽക്കി, പ്രൈം മിനിസ്റ്റർ ഓഫീസ് ഡയറക്ടർ ജനറൽ ഹമദ് യാഖൂബ് അൽ മഹ്മീദ്, ക്രൗൺ പ്രിൻസ് പാലസ് മീഡിയ അഡ്വൈസർ ഈസ അബ്ദുൽറഹ്മാൻ അലി മുഹമ്മദ് അൽഹമ്മദി, ക്രൗൺ പ്രിൻസ് പാലസ് പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ അഹമ്മദ് അൽ ഖലീഫ, പ്രൈം മിനിസ്റ്റേഴ്സ് കോർട്ട് മിനിസ്റ്ററുടെ ഓഫീസ് ഡയറക്ടർ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ, ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് എന്നിവരും രാജകീയ ദൂതനൊപ്പം ചടങ്ങിൽ സംബന്ധിച്ചു.
കൂടാതെ കൃഷി-മുനിസിപ്പൽ കാര്യ മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമ, സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവി എന്നിവർക്ക് പുറമെ യു.എസ്.എ, യു.കെ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ അംബാസഡർമാരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങിലെത്തി ആശംസകൾ അറിയിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
