പിണറായിയുടെ വീട്ടിലെ റെയ്ഡ് ഞാൻ പറഞ്ഞിട്ടാണോ? സിപിഎം നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നതെന്ന സിപിഎം പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.

പിണറായിയുടെ വീട്ടിലെ റെയ്ഡ് ഞാൻ പറഞ്ഞിട്ടാണോ? സിപിഎം നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
ഞാൻ പറഞ്ഞു, മോദി അപ്പോൾ തന്നെ ഫോണെടുത്തു കുത്തി'; പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ് പ്രചാരണത്തെ പരിഹസിച്ച് വി.ഡി. സതീശൻ

പിണറായിയുടെ വീട്ടിലെ റെയ്ഡ് ഞാൻ പറഞ്ഞിട്ടാണോ? 'മോദി അപ്പോൾ തന്നെ ഫോൺ എടുത്തു കുത്തി': പരിഹാസവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നതെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻപ് മുഖ്യമന്ത്രിമാരായിരുന്നവരും പ്രധാനമന്ത്രിയെ ഔദ്യോഗികമായി കണ്ടിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

​"എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയൻ തന്നെ രണ്ട് തവണ കണ്ടിട്ടുണ്ട്. ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. ഞാൻ ഉടനെ പറഞ്ഞു, ഇ.ഡിയെ കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം. മോദി അപ്പോൾ തന്നെ ഫോൺ എടുത്ത് കുത്തി. സതീശൻ വന്നിട്ട് ആദ്യമായി ഒരു കാര്യം പറഞ്ഞിരിക്കുകയാണ്, നാളെ രാവിലെ തന്നെ എല്ലാ സ്ഥലത്തും റെയ്ഡ് ചെയ്യണം. അപ്പോൾ ഞാൻ പറഞ്ഞു, ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് ചെയ്തത്. ഇത് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളോട് പറയുകയാണ്. ഞാൻ ചിരിക്കണോ കരയണോ?" – മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചു.

​മറ്റാരു പറഞ്ഞാലും തന്നെക്കുറിച്ച് പിണറായി വിജയൻ ഇങ്ങനെയൊരു പ്രചാരണം നടത്തില്ലെന്നാണ് കരുതുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. തനിക്ക് അദ്ദേഹത്തെക്കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാടുണ്ട്. എന്നാൽ ഇതിലൊരു നല്ല വശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് പണ്ടേയുള്ള പരാതി അവർക്ക് ഭയങ്കര ബലംപിടുത്തം ആണെന്നാണ്. എന്നാൽ ആ ബലംപിടുത്തമൊക്കെ അയഞ്ഞ്, അവർ ഇപ്പോൾ തമാശ പറയാൻ തുടങ്ങിയല്ലോ എന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.