ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് എം.വി ഗോവിന്ദൻ അടക്കമുള്ള സിപിഎം നേതാക്കളുടെ ഫോൺ രേഖകൾ പരിശോധിക്കാൻ എസ്ഐടി
പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം പ്രതിരോധത്തിൽ. എം.വി. ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ ഫോൺ കോൾ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എം.വി ഗോവിന്ദൻ അടക്കമുള്ള സിപിഎം നേതാക്കളുടെ ഫോൺ രേഖകൾ പരിശോധിക്കാൻ എസ്ഐടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയപ്പോൾ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സി.പി.എം മുതിർന്ന നേതാക്കൾക്കെതിരെ അന്വേഷണം മുറുകുന്നു. അക്രമത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനായി സി.പി.എം നേതാക്കളുടെ ഫോൺ കോൾ വിവരങ്ങൾ (CDR) പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ, സി.കെ. ഹരീന്ദ്രൻ എം.എ.എ എന്നിവരുടെ ഫോൺ കോൾ വിവരങ്ങളാണ് മ്യൂസിയം സി.ഐ ആർ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുക. നിയമസഭാംഗങ്ങളായ രണ്ട് എം.എ.എമാരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് ഉടൻ തന്നെ ആഭ്യന്തര വകുപ്പിന്റെ മുൻകൂർ അനുമതി തേടും.
മേയ് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടക്കുന്ന സമയത്ത് എം.വി. ഗോവിന്ദനും രണ്ട് എം.എൽ.എമാരും വീട്ടുവളപ്പിൽ ഉണ്ടായിരുന്നു. ഇവർക്ക് പുറമെ ജോൺ ബ്രിട്ടാസ് എം.പി, വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവരും സംഭവസ്ഥലത്ത് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു. മുതിർന്ന നേതാക്കളുടെ കൃത്യമായ ആഹ്വാനമോ നിർദ്ദേശമോ ഇല്ലാതെ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറോളം പ്രവർത്തകർ സംഘടിതമായി എത്തി ഇത്രയും വലിയ അക്രമം അഴിച്ചുവിടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
നിലവിൽ അറസ്റ്റിലായ സി.പി.എം പ്രവർത്തകർക്ക് വ്യക്തിപരമായി ഇ.ഡി ഉദ്യോഗസ്ഥരോട് യാതൊരുവിധ മുൻവൈരാഗ്യവുമില്ല. അതുകൊണ്ടുതന്നെ അക്രമത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം സി.പി.എം നേതാക്കളിലേക്ക് വ്യാപിപ്പിക്കണമെന്നുമാണ് ഇ.ഡിയുടെയും നിലപാട്.
മാധ്യമങ്ങളിൽ നിന്നും മറ്റ് ഉറവിടങ്ങളിൽ നിന്നും ശേഖരിച്ച ദൃശ്യങ്ങളും ഡിജിറ്റൽ-ശാസ്ത്രീയ തെളിവുകളും മുൻനിർത്തി വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെയും പ്രവർത്തകരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസ് നീക്കം. സംഭവത്തോടെ സി.പി.എം നേതൃത്വം വലിയ നിയമക്കുരുക്കിലേക്കാണ് നീങ്ങുന്നത്
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ 
