ഒരു രൂപ നോട്ട് നൽകിയാൽ ഷൂ ഉദ്ഘാടനദിവസം തിരക്ക് നിയന്ത്രണാതീതമായി ലാത്തിച്ചാർജ്
കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ കടയുടെ ഉദ്ഘാടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് ലാത്തിച്ചാർജ്. ഒരു രൂപ നോട്ടിന് ഷൂ എന്ന ഓഫർ വിനയായി; കടയുടമയ്ക്കെതിരെ കേസെടുത്തു.
ഒരു രൂപ നോട്ട് നൽകിയാൽ ഷൂ; ഉദ്ഘാടനദിവസം തിരക്ക് നിയന്ത്രണാതീതമായി, ലാത്തിച്ചാർജ്: കടയുടമയ്ക്കെതിരെ കേസ്
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ റോഡിലെ പുതിയ കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ വിചിത്രമായ ഓഫർ വൻ സംഘർഷത്തിൽ കലാശിച്ചു. ഒരു രൂപ നോട്ടുമായി എത്തുന്ന ആദ്യത്തെ 100 പേർക്ക് സൗജന്യമായി ഷൂവും, പിന്നീടെത്തുന്ന 100 പേർക്ക് 2000 രൂപ വിലമതിക്കുന്ന വാച്ചും നൽകുമെന്നായിരുന്നു ഉടമയുടെ വാഗ്ദാനം. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഈ പരസ്യം കണ്ട് പുലർച്ചെ മൂന്ന് മണി മുതൽ നൂറുകണക്കിന് വിദ്യാർഥികളും യുവാക്കളും കടയ്ക്ക് മുന്നിൽ തടിച്ചുകൂടി.
പത്ത് മണിയോടെ കട തുറന്നപ്പോൾ ഷൂ സ്വന്തമാക്കാൻ ജനക്കൂട്ടം ഇടിച്ചുകയറാൻ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. തിരക്ക് നിയന്ത്രണാതീതമായതോടെ കടയുടമ തന്നെ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പിരിഞ്ഞുപോകാത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ലാത്തി വീശി. ഓടുന്നതിനിടയിൽ വീണും മറ്റും നിരവധി പേർക്ക് പരിക്കേറ്റു.
ഒരു രൂപ നോട്ടിനൊപ്പം പ്രത്യേക കൂപ്പൺ കൂടി ഉള്ളവർക്കേ ഓഫർ നൽകൂ എന്ന് പിന്നീട് ഉടമ വിശദീകരിച്ചെങ്കിലും പ്രതിഷേധം കനത്തു. മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആളെ കൂട്ടിയതിനും കടയുടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
