ലഹരിക്ക് അടിമകളായ കുട്ടികളെ കൈവിടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം തടയാൻ അന്താരാഷ്ട്ര, അന്തർസംസ്ഥാന തലങ്ങളിൽ ശക്തമായ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
ലഹരിക്കെതിരെ അന്താരാഷ്ട്ര സഹകരണം അനിവാര്യം ലഹരിക്ക് അടിമകളായ കുട്ടികളെ കൈവിടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
കൊച്ചി: കേരളത്തിൽ ലഹരിമരുന്ന് വ്യാപനം തടയുന്നതിന് അന്താരാഷ്ട്രതലത്തിലും അന്തർസംസ്ഥാനതലത്തിലും ശക്തമായ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ലഹരിമുക്ത ബാല്യം എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസും (UNODC) ഫോർത്ത് വേവ് ഫൗണ്ടേഷനും സംയുക്തമായി കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച 'ചിൽഡ്രൻ മാറ്റർ - യൂത്ത് ഡ്രഗ് പ്രിവൻഷൻ ഇൻ ദി ഡിജിറ്റൽ ഏജ്' അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ അധികാരമേറ്റ ആദ്യ ആഴ്ചയിൽ തന്നെ നടപ്പിലാക്കിയ 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതിയിലൂടെ ലഹരിവ്യാപനം തടയുന്നതിനാണ് ഏറ്റവും വലിയ മുൻഗണന നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോധവൽക്കരണം, കർശന നിയമനടപടി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി മുന്നോട്ടുപോകുന്നത്. പോലീസ്, എക്സൈസ് വകുപ്പുകൾ ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്.
കുട്ടികളെ കാരിയർമാരാക്കുന്ന മാഫിയാ ശൃംഖല
വിവിധ മാർഗങ്ങളിലൂടെ കുട്ടികൾ ലഹരിവലയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. തുടക്കത്തിൽ പണം വാങ്ങാതെ ലഹരി നൽകുകയും പിന്നീട് കുട്ടികളെ തന്നെ ഇതിന്റെ കാരിയർമാരാക്കി മാറ്റുകയും ചെയ്യുന്ന വലിയൊരു മാഫിയാ ശൃംഖലയാണ് ഇതിനുപിന്നിലുള്ളത്. ഈ വർഷം 50 പേരിൽ തുടങ്ങുന്ന ഇത്തരം ശൃംഖലകൾ അടുത്ത വർഷമാകുമ്പോഴേക്കും അയ്യായിരത്തിലധികം പേരിലേക്ക് വളരുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഈ കണ്ണികളിൽ അകപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ യുഗത്തിൽ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും ഉപയോഗിച്ചാണ് ലഹരി മാഫിയകൾ പ്രവർത്തിക്കുന്നത്. മുൻകാലങ്ങളിൽ 'അഭിപ്രായസ്വാതന്ത്ര്യം' എന്നതായിരുന്ന പ്രശ്നമെങ്കിൽ, ഡിജിറ്റൽ കാലത്ത് 'ചിന്തിക്കാനുള്ള സ്വാതന്ത്ര്യം' പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നുവെന്ന് ജോർജ് ഓർവെല്ലിന്റെ '1984' എന്ന നോവലിനെ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ശക്തമായ പുനരധിവാസ സംവിധാനം
ലഹരിക്ക് അടിമകളായ കുട്ടികളെയും യുവജനങ്ങളെയും സർക്കാർ ഒരിക്കലും കൈവിടില്ലെന്നും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കാൻ ശക്തമായ പുനരധിവാസ സംവിധാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഭാവി തലമുറയെ ലഹരി മാഫിയയുടെ കൈകളിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഫോർത്ത് വേവ് ഫൗണ്ടേഷനെ അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങിൽ ഹൈബി ഈഡൻ എം.പി, യു.എൻ.ഒ.ഡി.സി പ്രോഗ്രാം ഓഫീസർ ബില്ലി ബാറ്റ്വെയർ, ചിൽഡ്രൻ മാറ്റേഴ്സ് ഫോറം ഇന്റർനാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ എസ്പ്ജോൺ ഹോൺബർഗ്, ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രതിനിധി സി.സി. ജോസഫ്, എസ്.ഡി. ഷിബുലാൽ എന്നിവർ പങ്കെടുത്തു
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
