ലോക ഹൃദയ ദിനം ഒരു മിടിപ്പ് പോലും ശ്രദ്ധിക്കാതെ പോകരുത്
ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കളക്ടറേറ്റിലെ ജീവനക്കാർക്കായി കാക്കനാട് സൺറൈസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലോക ഹൃദയ ദിനാചരണം: കളക്ടറേറ്റിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് നടത്തി
കൊച്ചി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കളക്ടറേറ്റിലെ ജീവനക്കാർക്കായി നടത്തിയ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് ജില്ലാ കളക്ടർ ജി പ്രിയങ്ക ബലൂണുകൾ പറത്തി ഉദ്ഘാടനം ചെയ്തു . കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 150 ലധികം ജീവനക്കാർ പരിശോധകളിൽ പങ്കെടുത്തു.
‘ഒരു മിടിപ്പ് പോലും ശ്രദ്ധിക്കാതെ പോകരുത്’ എന്ന ലോക ഹൃദയദിന സന്ദേശത്തെ മുൻനിർത്തി സംഘടിപ്പിച്ച ക്യാമ്പ്, ഹൃദയാരോഗ്യത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യതകൾ നേരത്തെ തിരിച്ചറിയുന്നതിനും സഹായകമായി. സൺറൈസ് ഹോസ്പിറ്റലിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. കെ. എസ് ഗോപകുമാർ, സീനിയർ കൺസൾട്ടന്റ് ഡോ. സി. എ അനീഷ്, എമർജൻസി വിഭാഗം ആർ.എം.ഒ ഡോ. സുൻസി കെ. ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തിയത്. ക്യാമ്പിൽ സമഗ്ര ഹൃദയാരോഗ്യ പരിശോധന, ഇ.സി.ജി പരിശോധന, ഹൃദ്രോഗ വിദഗ്ധന്റെയും ഫിസിഷ്യന്റെയും കൺസൾട്ടേഷൻ എന്നീ സേവനങ്ങൾ ഒരുക്കിയിരുന്നു. സൺറൈസ് ഹോസ്പിറ്റൽ കോർപ്പറേറ്റ് അഫയേഴ്സ് ജനറൽ മാനേജർ എ മുഹമ്മദ് റിയാസ്, മാർക്കറ്റിംഗ് ജനറൽ മാനേജർ കെ.കെ സന്ദീപ് ലാൽ, കോർപ്പറേറ്റ് മാർക്കറ്റിംഗ് ഡെപ്യൂട്ടി മാനേജർ ഹരിപ്രിയ രാംദാസ്, ഡോക്ടർമാരായ കെ.എസ് ഗോപകുമാർ, സി.എ അനീഷ് , സുൻസി കെ. ചാക്കോ, ഹുസൂർ ശിരസ്തദാർ പ്രിയ, കാവ്യ എന്നിവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
