പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ പ്രധാനിയും വാഹന ഉടമയുമായ റിഷാദിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏഴ് കേസുകളുണ്ട്.

പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ പ്രധാനിയും വാഹന ഉടമയുമായ റിഷാദിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.

പെരിയാറിലെ മണൽക്കടത്ത് പ്രധാനം സംഘത്തലവൻ ആലുവ പോലീസിന്റെ പിടിയിൽ

ആലുവ: പെരിയാറിൽ നിന്ന് നിയമവിരുദ്ധമായി മണൽ വാരി കടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാൾ പോലീസ് പിടിയിലായി. ചെങ്ങമനാട് തുരുത്ത് ഓത്തുപള്ളിപ്പറമ്പ് സ്വദേശി റിഷാദ് (36)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മണൽക്കടത്ത് വാഹനത്തിന്റെ ഉടമയാണ് റിഷാദ്.

​ഇതേ വാഹനത്തിന്റെ ഡ്രൈവറായ തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ വീട്ടിൽ ധനേഷ് മുരളീധരൻ (38)നെ ആലുവ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ റിഷാദിനെതിരെ ആലുവ, നെടുമ്പാശേരി, ചേരാനല്ലൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാനമായ ഏഴോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

​ഞായറാഴ്ച പുലർച്ചെ പെരിയാറിൽ നിന്ന് മണൽ വാരി കൊല്ലം ഭാഗത്തേക്ക് കടത്താൻ ശ്രമിക്കവേ മഹിളാലയം പാലത്തിന് സമീപത്തുവച്ചാണ് പോലീസ് സംഘം വാഹനം പിന്തുടർന്ന് പിടികൂടിയത്. ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്.ഐ രഞ്ജിത്ത് മാത്യു, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ, ഷിബിൻ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മേഖലയിൽ നിയമവിരുദ്ധ മണൽ വാരൽ നടത്തുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് വ്യക്തമാക്കി.