ഓടക്കാലി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം പൊളിച്ചുനീക്കും 25,000 രൂപ അനുവദിച്ചു
മഴയിലും കാറ്റിലും തകർന്ന ഓടക്കാലി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം അടിയന്തരമായി പൊളിച്ചുനീക്കും. ജില്ലാ ദുരന്തനിവാരണ നിധിയിൽ നിന്ന് 25,000 രൂപ അനുവദിച്ചു. സ്കൂളിന് മൂന്ന് ദിവസം അവധി.
അപകട ഭീഷണി: തകർന്ന് വീണ ഓടക്കാലി സ്കൂൾ ഓഡിറ്റോറിയം അടിയന്തരമായി പൊളിച്ചു നീക്കും; 25,000 രൂപ അനുവദിച്ചു
പെരുമ്പാവൂർ: കാറ്റിലും മഴയിലും തകർന്ന് വീണ് അപകട ഭീഷണിയായി നിൽക്കുന്ന ഓടക്കാലി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം അടിയന്തരമായി പൊളിച്ചു നീക്കാൻ തീരുമാനം. ഇതിനായി ജില്ലാ ദുരന്തനിവാരണ നിധിയിൽ നിന്ന് 25,000 രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അറിയിച്ചു.
തകർന്ന കെട്ടിടം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊളിച്ചു നീക്കലിന് കൂടുതൽ തുക ആവശ്യമായി വന്നാൽ അത് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ ശേഷം യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഓഡിറ്റോറിയത്തിന്റെ തകർന്ന ഭാഗങ്ങൾക്കൊപ്പം ഇരുമ്പ് പൈപ്പുകളും ഷീറ്റുകളും ഉൾപ്പെടെ മുറിച്ച് മാറ്റുന്ന നടപടികൾ ഇന്ന് തുടങ്ങും.
ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓടക്കാലി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, എക്സിക്യൂട്ടീവ് എഞ്ചിനീയർ സാറാ സൂര്യ ജോർജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗീത സുബ്രൻ തുടങ്ങിയവർ പ്രസിഡന്റിനൊപ്പം സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ബുധൻ രാവിലെ ചേർന്ന ജില്ല ദുരന്തനിവാരണ സമിതി യോഗത്തിൽ മനോജ് മൂത്തേടൻ എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ, ജില്ലാ കളക്ടർ ജി പ്രിയങ്ക ഐഎഎസ് , മറ്റ് വിവിധ ഉദ്യോഗസ്ഥനും പങ്കെടുത്തിരുന്നു. അപകടത്തെ തുടർന്ന് മൂന്നുദിവസത്തേക്ക് സ്കൂളിന് അവധി നൽകിയിരുന്നു. അടിയന്തരമായി പൊളിഞ്ഞ അവശിഷ്ടങ്ങൾ സുരക്ഷിതമായി മാറ്റുവാൻ ആണ് തീരുമാനം.
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ്
ഫാമിലി ഫൺ വൈബിൽ മഞ്ജു വാര്യർ ആനന്ദ് മേനോൻ ചിത്രം ഹാപ്പിലൂപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് സ്വന്തം കെട്ടിടം ഉറപ്പാക്കും മന്ത്രി കെ മുരളീധരൻ
വധശ്രമവും മോഷണവും സ്ത്രീപീഡനശ്രമവും കോതമംഗലത്ത് കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ഓടക്കാലി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം പൊളിച്ചുനീക്കും 25,000 രൂപ അനുവദിച്ചു
വോട്ടർപട്ടികയിൽ പേര് ചേർക്കാം ഒക്ടോബർ 15 മുതൽ സംസ്ഥാനത്ത് പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്