നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്

മൂവാറ്റുപുഴ നടുക്കരയിലെ അടഞ്ഞുകിടക്കുന്ന ജൈവ് യൂണിറ്റ് പുനരുജ്ജീവിപ്പിക്കാൻ സർക്കാർ നടപടി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കൃഷിമന്ത്രി നിർദേശം നൽകി.

നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
മൂവാറ്റുപുഴ യൂറോപ്യൻ മാർക്കറ്റ് കൃഷി മന്ത്രി ടി സിദ്ദിഖ് സന്ദർശിക്കുന്നു.
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്

നടുക്കര ജൈവ് യൂണിറ്റ് പുനരുജ്ജീവിപ്പിക്കും പൈനാപ്പിൾ കർഷകർക്ക് ആശ്വാസ പ്രഖ്യാപനവുമായി കൃഷിമന്ത്രി

മൂവാറ്റുപുഴ: ഒരു വർഷത്തിലേറെയായി പ്രവർത്തനരഹിതമായി കിടക്കുന്ന നടൂക്കരയിലെ ജൈവ് യൂണിറ്റ് പുനരുജ്ജീവിപ്പിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ജൈവ് യൂണിറ്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

തകരാറിലായ യന്ത്രസാമഗ്രികൾ മാറ്റി സ്ഥാപിക്കുകയും നിലവിലുള്ള സംവിധാനങ്ങൾ നവീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്ത് യൂണിറ്റിനെ ആധുനികവത്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൈനാപ്പിൾ കർഷകർക്ക് മികച്ച വിപണിയും മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനുള്ള കൂടുതൽ അവസരങ്ങളും ഉറപ്പാക്കുന്നതിൽ ജൈവ് യൂണിറ്റിന് സുപ്രധാന പങ്കാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൈവ് യൂണിറ്റിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ സാങ്കേതിക, സാമ്പത്തിക ഇടപെടലുകൾ സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനമെടുത്ത് പുനരുജ്ജീവന നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യം സംരക്ഷിച്ചുകൊണ്ട് യൂണിറ്റിനെ വീണ്ടും ലാഭകരമായ നിലയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സന്ദർശനത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ സിന്ധു എസ്., പ്രിൻസിപ്പൽ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസ്, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു ജോസ് പൊതൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് പെരുമ്പിള്ളികുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷെൽമി ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ജോർജ്,, സാബു ജോൺ പഞ്ചായത്ത് അംഗങ്ങളായ ഷിബു ജോസ് പരിക്കൽ, ഫെമിന അഷറഫ്, എന്നിവരും പങ്കെടുത്തു.