വികസന മുന്നേറ്റ ജാഥ നാളെ മൂവാറ്റുപുഴയിൽ

എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് നാളെ മൂവാറ്റുപുഴയിൽ സ്വീകരണം. ജോസ് കെ. മാണി ജാഥ നയിക്കും.

വികസന മുന്നേറ്റ ജാഥ നാളെ മൂവാറ്റുപുഴയിൽ
വികസന മുന്നേറ്റ ജാഥ നാളെ മൂവാറ്റുപുഴയിൽ

വികസന മുന്നേറ്റ ജാഥ നാളെ മൂവാറ്റുപുഴയിൽ; ഒരുക്കങ്ങൾ പൂർത്തിയായി

​മൂവാറ്റുപുഴ: എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ജോസ് കെ. മാണി നയിക്കുന്ന വികസന മുന്നേറ്റ മധ്യമേഖലാ ജാഥയ്ക്ക് നാളെ (ഫെബ്രുവരി 11, ബുധൻ) മൂവാറ്റുപുഴയിൽ ആവേശോജ്ജ്വല സ്വീകരണം നൽകും. രാവിലെ 10 മണിക്ക് മൂവാറ്റുപുഴ ടൗൺഹാൾ ഗ്രൗണ്ടിലാണ് സ്വീകരണ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

​കോതമംഗലത്ത് നിന്നും എത്തുന്ന ജാഥയെ എവറസ്റ്റ് ജംഗ്ഷനിൽ വെച്ച് എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന് വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ പ്രകടനമായി ജാഥയെ ടൗൺഹാൾ ഗ്രൗണ്ടിലേക്ക് ആനയിക്കും.

​മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ 130 കവല, എവറസ്റ്റ് ജംഗ്ഷൻ, എസ്.എൻ.ഡി.പി കവല, കച്ചേരിത്താഴം, നഗരസഭ ഓഫീസ് പരിസരം, വെള്ളൂർക്കുന്നം തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും പ്രകടനമായി സമ്മേളന നഗരിയിൽ എത്തും. പൊതുസമ്മേളനത്തിൽ ജാഥാ നായകനും മറ്റ് അംഗങ്ങളും സംസാരിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിക്കുകയും കലാപരിപാടികൾ അരങ്ങേറുകയും ചെയ്യും.

​ഉച്ചകഴിഞ്ഞ് 2.30-ഓടെ മൂവാറ്റുപുഴയിൽ നിന്നും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ അടുത്ത സ്വീകരണ കേന്ദ്രമായ പിറവം ടൗണിലേക്ക് യാത്രയാക്കും.