ടൂറിസം രംഗത്തെ വെല്ലുവിളികൾ നേരിടാൻ കേരളം സജ്ജമാകണം മന്ത്രി പി. സി. വിഷ്ണുനാഥ്
ആഗോള വെല്ലുവിളികൾ നേരിടാൻ അത്യാധുനിക സൗകര്യങ്ങളോടെ കേരള ടൂറിസം സജ്ജമാകണമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്. എറണാകുളത്ത് ഫിലിം സിറ്റിയും ഓഷ്യനേറിയവും വരുന്നു.
ടൂറിസം രംഗത്തെ വെല്ലുവിളികൾ നേരിടാൻ സജ്ജരാകണം: മന്ത്രി പി. സി. വിഷ്ണുനാഥ്
കൊച്ചി:ടൂറിസം രംഗത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ മത്സരങ്ങളെയും വെല്ലുവിളികളെയും നേരിടാൻ അത്യാധുനിക സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും കേരളത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായി നമ്മൾ പൂർണ്ണ സജ്ജരാകണമെന്നും ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ടൂറിസം പ്രൊഫഷണൽ ക്ലബ്ബ് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'സോമതീരം ഷൂട്ട് ദ റെയിൻ 2026' മൺസൂൺ സോക്കർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും വർഷങ്ങളിൽ ടൂറിസം രംഗത്ത് കേരളം വലിയ വികസന മാറ്റങ്ങൾക്കും നിക്ഷേപങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി, മാരിടൈം മ്യൂസിയം, ഓഷ്യനേറിയം തുടങ്ങിയ ബൃഹത്തായ പദ്ധതികൾ യാഥാർത്ഥ്യമാകാൻ ഒരുങ്ങുകയാണ്. ടൂറിസം വികസനത്തിൽ സർക്കാരും സ്വകാര്യ പങ്കാളികളും ഒരു ടീമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുകാലത്ത് കേരള ടൂറിസത്തിന്റെ 'ഓഫ് സീസൺ' ആയിരുന്ന മൺസൂൺ കാലം, ഇന്ന് സംസ്ഥാനത്തിന്റെ ഏറ്റവും വിജയകരമായ ടൂറിസം സീസണായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഈ സമയത്ത് വലിയ തോതിൽ കേരളത്തിലേക്ക് എത്തുന്നുണ്ടെന്നും. മാറുന്ന സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ടി. ജെ. വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ, ടൂറിസം പ്രൊഫഷണൽസ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
