കള്ളാടി മണ്ണിടിച്ചിൽ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
വയനാട് കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം നടത്തുമെന്ന് വിദഗ്ധ സമിതി. അശാസ്ത്രീയ നിർമ്മാണം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി.പി. രാജേന്ദ്രൻ വ്യക്തമാക്കി.
കള്ളാടി മണ്ണിടിച്ചിൽ: സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി; വേഗത്തിൽ നിഗമനത്തിലെത്താനാകില്ലെന്ന് ഡോ. സി.പി. രാജേന്ദ്രൻ
വയനാട് : തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ കള്ളാടി മണ്ണിടിച്ചിലിൽ സമഗ്രമായ പഠനം നടത്തുമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. മേഖലയില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്ന് സമിതി അംഗവും ഭൗമ ശാസ്ത്രജ്ഞനുമായ ഡോ. സി.പി. രാജേന്ദ്രൻ പറഞ്ഞു.
ദുരന്ത കാരണം കണ്ടെത്തല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിസ്ഥിതി അനുമതികളുടെ വിലയിരുത്തല്‍, കരാറുകാര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോയെന്ന പരിശോധന, സുരക്ഷാ വീഴ്ചകള്‍, സാങ്കേതിക പിഴവുകള്‍ എന്നിവ സമിതി അന്വേഷിക്കും. പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെയുള്ള സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയ ശേഷം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു.
ജില്ലാ കലക്ടര്‍ ഡി. ആർ. മേഘശ്രീയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സമിതി മടങ്ങിയത്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി. പുകഴേന്തി, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശര്‍മിഷ്ട സിംഗ് (ഐ.ഐ.ടി പാലക്കാട്), പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ശാസ്ത്രജ്ഞന്‍ ഡോ. ജൂഡ് ഇമ്മാനുവല്‍, ജിയോ-ടെക്നിക്കല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. ശ്രീവത്സ കൊളത്തായര്‍ (എന്‍.ഐ.ടി കര്‍ണാടക), സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. എം. മധു കാര്‍ത്തിക് (ഐ.ഐ.ടി പാലക്കാട്), ടണല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. അങ്കേഷ് കുമാര്‍ (ഐ.ഐ.ടി പാലക്കാട്) എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. സമിതി അംഗങ്ങള്‍ ഇന്ന് (ജൂലൈ 24) ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മ്മാണ മേഖല സന്ദര്‍ശിക്കും.