ഭൂപരിഷ്കരണവും ഭരണസംവിധാനവും പഠിക്കാൻ ദക്ഷിണാഫ്രിക്കൻ പാർലമെന്ററി സമിതി എറണാകുളം കളക്ടറേറ്റിൽ
കേരളത്തിലെ ഭൂപരിഷ്കരണ നയങ്ങളും ഭരണസംവിധാനവും പഠിക്കുന്നതിനായി ദക്ഷിണാഫ്രിക്കൻ പാർലമെന്ററി പോർട്ട്ഫോളിയോ കമ്മിറ്റി എറണാകുളം കളക്ടറേറ്റ് സന്ദർശിച്ചു. സന്ദർശനത്തിന്റെ വിശദാംശങ്ങൾ അറിയാം
ഭൂപരിഷ്കരണവും ഭരണസംവിധാനവും പഠിക്കാൻ ദക്ഷിണാഫ്രിക്കൻ പാർലമെന്ററി സമിതി എറണാകുളം കളക്ടറേറ്റിൽ
കൊച്ചി: കേരളത്തിലെ ഭൂപരിഷ്കരണ നയങ്ങളും ഭരണസംവിധാനവും നേരിട്ട് മനസ്സിലാക്കുന്നതിനായി ദക്ഷിണാഫ്രിക്കൻ പാർലമെന്ററി പോർട്ട്ഫോളിയോ കമ്മിറ്റി അംഗങ്ങൾ എറണാകുളം കളക്ടറേറ്റ് സന്ദർശിച്ചു. ന്യൂഡൽഹിയിലെ ദക്ഷിണാഫ്രിക്കൻ ഹൈക്കമ്മീഷന്റെ നിർദ്ദേശപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് സംഘം കേരളത്തിൽ പഠനസന്ദർശനത്തിനെത്തിയത്.
സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച (നവംബർ 25) കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ വിവിധ വിഷയങ്ങളിൽ പ്രത്യേക സെഷനുകൾ നടന്നു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ രണ്ട് സെഷനുകളിലായി കേരള റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ILDM) സംഘടിപ്പിച്ച ആശയവിനിമയ പരിപാടികളിൽ പ്രതിനിധി സംഘം പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ (CDS) ആഭിമുഖ്യത്തിൽ മൂന്നാം സെഷനും നടന്നു.
സമിതി അധ്യക്ഷനും പാർലമെന്റ് അംഗവുമായ മങ്കാക്ക ആൽബർട്ട് എൻക്വാങ്കോയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒൻപത് പാർലമെന്റ് അംഗങ്ങളും കമ്മിറ്റി സെക്രട്ടറി ലുവാസി ബെൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമാണുള്ളത്. നവംബർ 24 മുതൽ 28 വരെയാണ് സമിതിയുടെ കേരള സന്ദർശനം.
ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രതിനിധി സംഘവുമായി ആശയവിനിമയം നടത്തി. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ ജെ.ഒ. അരുൺ, ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർ എം.സി. റെജിൽ, ഐ.എൽ.ഡി.എം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇ.എം. സഫീർ, സെന്റർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് പ്രതിനിധികളായ സൂരജ് ജേക്കബ്, എം. പരമേശ്വരൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
രാഷ്ട്രപതിയുടെ കാലടി സന്ദർശനം 27 ന് രാവിലെ 9.30 മുതൽ ഗതാഗത നിയന്ത്രണം വഴിതിരിച്ചുവിടുന്ന റൂട്ടുകൾ അറിയാം
ഭൂപരിഷ്കരണവും ഭരണസംവിധാനവും പഠിക്കാൻ ദക്ഷിണാഫ്രിക്കൻ പാർലമെന്ററി സമിതി എറണാകുളം കളക്ടറേറ്റിൽ
നെടുമ്പാശ്ശേരിയിൽ ഡൽഹിയിൽ നിന്ന് എത്തിച്ച വീര്യമേറിയ അഞ്ച് കോടിയുടെ ചരസുമായി യുവാവ് പിടിയിൽ
75 വർഷത്തെ ചരിത്രം തിരുത്തി ജെന്നിഫർ ബാരെറ്റോ വിശ്വസുന്ദരിപ്പട്ടം നേടുന്ന ആദ്യ അമ്മ
അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകൾക്ക് കൈത്താങ്ങാകാൻ സ്പീക്ക് അപ്പ് ടു സ്റ്റാൻഡ് അപ്പ്