സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന ഏപ്രിൽ 4ലേക്ക് മാറ്റി അറിയേണ്ട കാര്യങ്ങൾ.
നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട വരവ് ചെലവ് പരിശോധന ഏപ്രിൽ 4ന് നടക്കും. കളക്ടറേറ്റിലും മൂവാറ്റുപുഴയിലുമായിരിക്കും പരിശോധന
സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നാളേക്ക് (ഏപ്രിൽ 4) മാറ്റി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ് ചെലവ് രജിസ്റ്ററുകളുടെ രണ്ടാംഘട്ട പരിശോധന മാറ്റിവെച്ചു. ഇന്ന് (ഏപ്രിൽ 3) നടത്താനിരുന്ന പരിശോധനയാണ് സാങ്കേതിക കാരണങ്ങളാൽ നാളേക്ക് (ഏപ്രിൽ 4) മാറ്റിയത്.
എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി രണ്ട് കേന്ദ്രങ്ങളിലായാണ് പരിശോധന ക്രമീകരിച്ചിരിക്കുന്നത്. കളമശ്ശേരി, പറവൂർ, വൈപ്പിൻ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പരിശോധന നാളെ രാവിലെ മുതൽ കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടക്കും.
തൃക്കാക്കര, മൂവാറ്റുപുഴ, പിറവം, കോതമംഗലം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കൗൺസിൽ ഹാളിലാണ് പരിശോധന സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, ഏപ്രിൽ 6, 7 തീയതികളിൽ നിശ്ചയിച്ചിട്ടുള്ള മറ്റ് പരിശോധനകളിൽ മാറ്റമുണ്ടാകില്ലെന്നും അവ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും അധികൃതർ അറിയിച്ചു.
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
