തമിഴകം ആർക്കൊപ്പം? വിജയ് മുഖ്യമന്ത്രിയാകുമോ അതോ എടപ്പാടി പളനിസ്വാമി തിരിച്ചെത്തുമോ തമിഴ്‌നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ
തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. ഭൂരിപക്ഷം തെളിയിക്കാനാവാതെ വിജയ്; എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ ടിടിവി ദിനകരൻ ഗവർണർക്ക് കത്ത് നൽകി.
തമിഴകത്ത് നാടകീയ നീക്കം: വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ; എടപ്പാടിയെ പിന്തുണച്ച് ടിടിവി ദിനകരൻ
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നതിനിടെ, എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംകെ നേതാവ് ടിടിവി ദിനകരൻ ഗവർണർക്ക് കത്ത് നൽകി. ഇതോടെ വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
തന്റെ പാർട്ടിയിലെ മന്നാർകുടി എംഎൽഎ എസ്. കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകിയെന്ന വാർത്തകൾ വ്യാജമാണെന്ന് ദിനകരൻ വ്യക്തമാക്കി. ഇക്കാര്യം ഗവർണർ ആർ.വി ആർലേക്കറെ നേരിൽ കണ്ട് അറിയിച്ച അദ്ദേഹം, തന്റെ പേരിൽ വ്യാജ കത്തുണ്ടാക്കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയാകുന്നത് വരെ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കരുതെന്നും, പകരം എടപ്പാടി പളനിസ്വാമിയെ ക്ഷണിക്കണമെന്നുമാണ് ദിനകരന്റെ നിലപാട്.
ഭൂരിപക്ഷ കണക്കുകളിൽ ആശയക്കുഴപ്പം
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ വിജയ് ഭരണം പിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ അദ്ദേഹത്തിന് ഉറപ്പിക്കാനായിട്ടുള്ളൂ. വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണ കത്തുകൾ ഹാജരാക്കാൻ കഴിയാത്തതാണ് വിജയ്‌ക്ക് തിരിച്ചടിയായത്. മതിയായ രേഖകളില്ലാത്തതിനാൽ ശനിയാഴ്ച നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞ ഉണ്ടാകില്ലെന്നാണ് രാജ്ഭവൻ നൽകുന്ന സൂചന