അഴിമതിക്കെതിരെ മൂവാറ്റുപുഴ നഗരസഭയിലേക്ക് എൽ.ഡി.എഫ്. പ്രക്ഷോഭം
മൂവാറ്റുപുഴ നഗരസഭയിലെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ ഓഗസ്റ്റ് 14 ന് എൽ.ഡി.എഫ്. മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തും. സി.പി.ഐ. ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്യും.
മൂവാറ്റുപുഴ നഗരസഭയിലെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ എൽ.ഡി.എഫ്. മുനിസിപ്പൽ ഓഫീസ് മാർച്ച് ഓഗസ്റ്റ് 14-ന്
മൂവാറ്റുപുഴ: നഗരസഭയിലെ രൂക്ഷമായ വികസന മുരടിപ്പിനും അഴിമതിക്കുമെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി എൽ.ഡി.എഫ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച നടപടിയിലും നഗരസഭയുടെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൽ.ഡി.എഫ്. മൂവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തും.
പ്രതിഷേധ മാർച്ച് സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്യും.
സി.പി.ഐഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി സിജോ ജോൺ തുടങ്ങിയ പ്രമുഖ മുന്നണി നേതാക്കൾ മാർച്ചിൽ പങ്കാളികളാകും. നഗരസഭ ഭരണസമിതിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ നടത്തുന്ന ബഹുജന പ്രക്ഷോഭത്തിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് എൽ.ഡി.എഫ്. മൂവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
