ഭീഷണികളെ അതിജീവിച്ച് രാജ്യം 77–ാം റിപ്പബ്ലിക് ദിനാഘോഷം തലസ്ഥാനം

ഭീഷണികൾക്കും വെല്ലുവിളികൾക്കും മധ്യേ രാജ്യം ഇന്ന് എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലും ഖലിസ്ഥാൻ ഭീകരരുടെ ഭീഷണിയെത്തുടർന്നും കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം.

ഭീഷണികളെ അതിജീവിച്ച് രാജ്യം 77–ാം റിപ്പബ്ലിക് ദിനാഘോഷം തലസ്ഥാനം
രാജ്യം 77–ാം റിപ്പബ്ലിക് ദിനാഘോഷം തലസ്ഥാനം
ഭീഷണികളെ അതിജീവിച്ച് രാജ്യം 77–ാം റിപ്പബ്ലിക് ദിനാഘോഷം തലസ്ഥാനം
ഭീഷണികളെ അതിജീവിച്ച് രാജ്യം 77–ാം റിപ്പബ്ലിക് ദിനാഘോഷം തലസ്ഥാനം

ഭീഷണികളെ അതിജീവിച്ച് രാജ്യം 77–ാം റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക്; തലസ്ഥാനം സുരക്ഷാക്കോട്ടയിൽ

​ന്യൂഡൽഹി: ഭീഷണികൾക്കും വെല്ലുവിളികൾക്കും മധ്യേ രാജ്യം ഇന്ന് എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലും ഖലിസ്ഥാൻ ഭീകരരുടെ ഭീഷണിയെത്തുടർന്നും കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള കർത്തവ്യപഥിൽ മുപ്പതിനായിരത്തിലേറെ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയൻ എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികൾ.

​കണ്ണുതെറ്റാതെ എഐ സുരക്ഷ

അത്യാധുനിക എഐ സ്മാർട്ട് ഗ്ലാസുകൾ (ഫേഷ്യൽ റെക്കഗ്നിഷൻ), തെർമൽ ഇമേജിങ് ക്യാമറകൾ എന്നിവയുമായാണ് ഡൽഹി പോലീസ് സുരക്ഷയൊരുക്കുന്നത്. നഗരത്തിലുടനീളം അഞ്ഞൂറിലധികം ക്യാമറകൾ സ്ഥാപിച്ചു. സ്വാറ്റ് (SWAT), എൻ.എസ്.ജി (NSG) സംഘങ്ങൾ തന്ത്രപ്രധാന മേഖലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. പരേഡ് കാണാനെത്തുന്നവർ ആറിലധികം സുരക്ഷാ പരിശോധനകൾക്ക് വിധേയരാകണം.

​പരേഡിലെ വിസ്മയങ്ങൾ

രാവിലെ 10.15-ന് ആരംഭിക്കുന്ന പരേഡിൽ ഇത്തവണ ‘വന്ദേമാതരം’ പ്രമേയമാക്കിയുള്ള ദൃശ്യാവിഷ്കാരങ്ങൾ പ്രധാന ആകർഷണമാകും. ഇന്ത്യൻ സൈന്യത്തിന്റെ 'ബാറ്റിൽ അറേ ഫോർമേഷൻ' പരേഡിൽ ആദ്യമായി അവതരിപ്പിക്കും. നാവികസേനയുടെ 29 വിമാനങ്ങൾ അണിനിരക്കുന്ന ഫ്ലൈപാസ്റ്റിൽ റാഫേൽ, സുഖോയ്, മിഗ് വിമാനങ്ങളും അപ്പാച്ചെ അടക്കമുള്ള ഹെലികോപ്റ്ററുകളും കരുത്ത് കാട്ടും. ബാക്ട്രിയൻ ഒട്ടകങ്ങളും ഡോഗ് സ്ക്വാഡും ഇത്തവണത്തെ പ്രത്യേകതയാണ്.

​വിവിധ സംസ്ഥാനങ്ങളിൽ നിന്നും മന്ത്രാലയങ്ങളിൽ നിന്നുമുള്ള 30 ടാബ്ലോകൾ കർത്തവ്യപഥിലൂടെ നീങ്ങും. ഏകദേശം 2,500 കലാകാരന്മാർ സാംസ്കാരിക പരിപാടികളുടെ ഭാഗമാകും. കർഷകരും ശാസ്ത്രജ്ഞരും വിദ്യാർത്ഥികളും ഉൾപ്പെടെ പതിനായിരത്തോളം പ്രത്യേക അതിഥികൾക്ക് പരേഡ് വീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ടിക്കറ്റ് എടുത്തവർക്കായി മെട്രോ യാത്ര സൗജന്യമാക്കിയിട്ടുണ്ട്.