ഇടുക്കിയിലെ കൈയേറ്റ ഭൂമിയിലെ ഫെൻസിങ് മാറ്റുന്നതിലെ ജന ആശങ്ക പരിഹരിക്കും മന്ത്രി ഷിബു ബേബി ജോൺ
ഇടുക്കിയിലെ കൈയേറ്റ ഭൂമിയിലെയും റവന്യൂ ഫോറസ്റ്റ് മേഖലയിലെയും ഫെൻസിങ് ലൈനുകൾ നീക്കം ചെയ്യുന്നതിൽ ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കുമളിയിൽ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം
കൈയേറ്റ ഭൂമിയിലെ ഫെൻസിങ് മാറ്റുന്നതിലെ ജന ആശങ്ക പരിഹരിക്കും: മന്ത്രി ഷിബു ബേബി ജോൺ
കുമളി: ഇടുക്കിയിലെ കൈയേറ്റ ഭൂമികളിലെയും റവന്യൂ-ഫോറസ്റ്റ് ഭൂമികളിലെയും ഫെൻസിങ് ലൈനുകളും തടസ്സങ്ങളും നീക്കം ചെയ്യുന്നതിൽ ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്‌ടർ ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിനും കൈയേറ്റ ഭൂമികളിലെയും റവന്യൂ-ഫോറസ്റ്റ് ഭൂമികളിലെയും ഫെൻസിങ് ലൈനുകളും തടസ്സങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്. നിർദ്ദേശത്തെത്തുടർന്ന് ജനങ്ങൾക്ക് ഉണ്ടായ ആശങ്ക പരിഹരിക്കുമെന്നും വനം വകുപ്പ് മാത്രം വിചാരിച്ചാൽ മനുഷ്യ -വന്യജീവി സംഘർഷം പരിഹരിക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. കുമിളിയിൽ വനം വന്യ ജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മനുഷ്യ നിർമ്മിതമാണ് ചിന്നക്കനാലിലെ പ്രശ്നങ്ങൾ. 301 കോളനി സ്ഥാപിച്ചതു മുതൽ ഇവിടെ ജനജീവിതം വന്യജീവികൾക്കിടയിലാണ്. മനുഷ്യ -വന്യജീവി സംഘർഷം പതിവായി ഈ മേഖലയിൽ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ പരിസ്ഥിതി സ്നേഹികളും കർഷകരും സർക്കാരുമായി കൈകോർക്കണം. ഒരു വശത്ത് കർഷകരെയും മറുവശത്ത് വന്യ ജീവികളെയും സംരക്ഷിക്കേണ്ട ദുഷ്കരമായ ദൗത്യമാണ് വനം വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്.അതുകൊണ്ടാണ് ഇക്കാര്യങ്ങൾ പരിഹരിക്കാൻ സർക്കാർ ഒരു ഉപദേശക സമിതി രൂപീകരിക്കുന്നത്. അതിൽ റിസോർട്ട് ഉടമകളെയും നഴ്സറി ഉടമകളെയും ഉൾപ്പെടുത്തിയത് വിവാദക്കേണ്ടതില്ലെന്നും യോഗ്യരായ വരാണ് അതിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ജനവാസ മേഖലകളിൽ ഇറങ്ങുന്ന ആനകളെ ഓടിക്കാൻ പടക്കമെറിയുന്ന രീതിയാണ് ഇപ്പോഴും വനം വകുപ്പ് പിന്തുടരുന്നത്. അതിനു മാറ്റം വരേണ്ടതുണ്ടെന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ള പോസിറ്റീവ് കണ്ടീഷനിംഗ് രീതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടിലിൽ താമസിക്കുന്നവർക്ക് മഴക്കാലം ദുഷ്കരമാണ്. സുരക്ഷിത ജീവിതം ഉള്ളവർക്ക് മഴ റൊമാന്റിക്കാണ്. അതുപോലെ ആന ഉൾപ്പടെയുള്ള വന്യജീവികൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത് പാവങ്ങൾക്ക് ജീവന്മരണ പ്രശ്നമാണ്. സഞ്ചാരികൾക്ക് അത് മനോഹരക്കാ ഴ്ചയാണ്. സർക്കാർ ഇക്കാര്യത്തിൽ പാവപ്പെട്ട ജനങ്ങൾക്കൊപ്പമാണെന്നും കൂട്ടായ്മയിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ.സിറിയക് തോമസ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ പൂഞ്ഞാർ എം എൽ എ എം. ജെ. സെബാസ്റ്റ്യന്‍, കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വർഗീസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി. പുഗഴേന്തി, കോഴിമല രാജാവ് രാമൻ രാജമന്നാൻ, ഷാജി കുരിശുമൂട് , വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.
(ഐ.ഡി.കെ. പി. ആർ. 18/10/26)
ഇടുക്കിയിലെ കൈയേറ്റ ഭൂമിയിലെ ഫെൻസിങ് മാറ്റുന്നതിലെ ജന ആശങ്ക പരിഹരിക്കും മന്ത്രി ഷിബു ബേബി ജോൺ
പെരുമ്പാവൂർ എം.എൽ.എയുടെ വ്യാജ പി.എ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ
ഇടുക്കിയിലെ കർഷകർക്ക് ആശ്വാസം മുരിക്കാശ്ശേരി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചു
നീലക്കുറിഞ്ഞിയും വരയാടും ഇനി ഇടുക്കിയുടെ ഔദ്യോഗിക സ്പീഷീസുകൾ
മാസ് തിരിച്ചുവരവുമായി മുത്തുവേൽ പാണ്ഡ്യൻ ‘ജയിലർ 2’ ട്രെയ്ലർ പുറത്ത്
വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും