സ്വർണവില വർധന ഉപഭോക്താക്കൾക്ക് ആശ്വാസമായി മലബാർ ഗോൾഡിന്റെ വിലക്കിഴിവ്
ഇറക്കുമതി തീരുവ വർധിപ്പിച്ചതിനെത്തുടർന്ന് സ്വർണവില കുതിച്ചുയരുന്നതിനിടെ വില കുറച്ച് മലബാർ ഗോൾഡ്. ഗ്രാമിന് 600 രൂപയുടെ കുറവാണ് മലബാർ ഗോൾഡ് പ്രഖ്യാപിച്ചത്.
സ്വർണവില വർധനക്കിടെ ആശ്വാസവുമായി മലബാർ ഗോൾഡ്; ഗ്രാമിന് 600 രൂപ കുറച്ചു
തിരുവനന്തപുരം: ഇറക്കുമതി തീരുവ വർധിപ്പിച്ചതിനെത്തുടർന്ന് കുതിച്ചുയർന്ന സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയതോടെ കേരളത്തിൽ ഗ്രാമിന് 1275 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, മലബാർ ഗോൾഡ് ഉച്ചയോടെ ഗ്രാമിന് 600 രൂപ കുറച്ചു. ഇതോടെ മലബാർ ഗോൾഡ് ഷോറൂമുകളിൽ സ്വർണവില ഗ്രാമിന് 14,790 രൂപയായി.
ഇന്നലെ വരെ 6 ശതമാനമായിരുന്ന ഇറക്കുമതി തീരുവയാണ് കേന്ദ്രം ഒറ്റയടിക്ക് 15 ശതമാനമാക്കി ഉയർത്തിയത്. ഇതോടെ ഇറക്കുമതി ചെലവിൽ 9 ശതമാനത്തിന്റെ വർധനവുണ്ടായി. രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനവും കൂടി കണക്കിലെടുത്താണ് വില ഗ്രാമിന് 1275 രൂപ വർധിപ്പിക്കാൻ വ്യാപാരി സംഘടനകൾ തീരുമാനിച്ചത്. എന്നാൽ രാജ്യാന്തര വിപണിയിലെ സ്വർണത്തിന്റെ ലഭ്യത പരിഗണിച്ച് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന രീതിയിൽ മലബാർ ഗോൾഡ് വില കുറയ്ക്കുകയായിരുന്നു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
