വാടക വീടുകൾക്ക് വിട ഫിദ ഫാത്തിമയും ആയിശ ഹുദയും ഇനി എസ്.എസ്.കെയുടെ സ്നേഹവീട്ടിൽ
മസ്കുലാർ ഡിസ്ട്രോഫി രോഗം ബാധിച്ച വിദ്യാർഥി സഹോദരങ്ങളായ ഫിദ ഫാത്തിമയ്ക്കും ആയിശ ഹുദയ്ക്കും സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) അർബൻ സൗത്ത് റിസോഴ്സ് സെൻ്റർ സ്നേഹവീടൊരുക്കി. ഒളവണ്ണയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം കോഴിക്കോട് കോർപ്പറേഷൻ മേയർ നിർവഹിച്ചു.
വാടക വീടുകൾക്ക് വിട; ഫിദ ഫാത്തിമയും ആയിശ ഹുദയും ഇനി എസ്.എസ്.കെയുടെ സ്നേഹവീട്ടിൽ
കോഴിക്കോട് : വർഷങ്ങളായി വാടക വീടുകളിൽ മാറിമാറി കഴിഞ്ഞ രോഗികളായ വിദ്യാർഥി സഹോദരങ്ങൾക്ക് സ്നേഹവീടൊരുക്കി സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) അർബൻ സൗത്ത് റിസോഴ്സ് സെൻ്റർ. മസ്കുലാർ ഡിസ്ട്രോഫി രോഗം ബാധിച്ച ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ഫിദ ഫാത്തിമക്കും മീഞ്ചന്ത ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ആയിശ ഹുദക്കുമാണ് സ്വപ്ന ഭവനമൊരുങ്ങിയത്. പ്രത്യേക സമിതിയുണ്ടാക്കി വിദ്യാലയങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരിൽനിന്ന് ധനസമാഹരണം നടത്തിയാണ് റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ വീട് നിർമിച്ചത്.
ഒളവണ്ണ കയറ്റിയിൽ ഒരുക്കിയ വീടിന്റെ താക്കോൽദാനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ നിർവഹിച്ചു. ഭവന നിർമാണ സമിതി ചെയർമാൻ ദിവാകരൻ അധ്യക്ഷനായി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലിൻ, സ്ഥിരം സമിതി അധ്യക്ഷരായ കവിത, വിജയൻ, വാർഡ് അംഗം നമ്പിടി നാരായണൻ, എസ്.എസ്.കെ കോഴിക്കോട് ഡി.പി.സി നിസ്സാർ ചേലേരി, യു ആർ സി സൗത്ത് ബി.പി.സി വി പ്രവീൺ കുമാർ, മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക ആശ സിന്ധു, സ്പെഷ്യൽ എഡ്യൂക്കേറ്റർ എം ശ്രീകല, നിർമല, ബാവുക്ക, ബൈജു എന്നിവർ സംസാരിച്ചു.
സന്താനം നായകനായ അതിസയ പിറവി ഫസ്റ്റ് ലുക്ക് പുറത്ത് സയൻസ് ഫിക്ഷൻ കോമഡി ജോണറുമായി താരം
ദേശീയ ഉപഭോക്തൃ കമ്മീഷൻ അംഗം ഡോ. ഇന്ദ്രജിത്ത് സിംഗ് എറണാകുളം ജില്ലാ കമ്മീഷൻ സന്ദർശിച്ചു
റൂട്ടിംഗ് ഫോർ റെസിലിയൻസ്’ യുവജന കാലാവസ്ഥാ സംഗമം സംഘടിപ്പിച്ചു
എക്സൈസ് കലാകായികമേള സംഘടിപ്പിച്ചു ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു
മണീട് ഗ്രാമപഞ്ചായത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കൈയിൽ വൈൻ ഗ്ലാസ്, ദുരൂഹത നിറച്ച് സാഗർ സൂര്യ ഭൗമ യിലെ ജേക്കബ്ബ് ലുക്ക് തരംഗമാകുന്നു 
