ടോക്സിക്കിലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ നയൻതാര

ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ മാസ് ലുക്ക് പുറത്ത് ​കന്നഡ സൂപ്പർ താരം യാഷും മലയാളത്തിന്റെ പ്രിയ സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്നു

ടോക്സിക്കിലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ നയൻതാര
ടോക്സിക്കിലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ നയൻതാര

ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ; നയൻതാരയുടെ മാസ് ലുക്ക് പുറത്ത്

​കൊച്ചി: കന്നഡ സൂപ്പർ താരം യാഷും മലയാളത്തിന്റെ പ്രിയ സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്' എന്ന സിനിമയിലെ നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. 'ഗംഗ' എന്ന കരുത്തുറ്റ കഥാപാത്രമായാണ് നയൻതാര ചിത്രത്തിലെത്തുന്നത്. ഒരു ഗ്രാൻഡ് കാസിനോയുടെ പശ്ചാത്തലത്തിൽ തോക്ക് ചൂണ്ടി നിൽക്കുന്ന നയൻതാരയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

​ഭംഗിയും അപകടവും ഒരുപോലെ ഒളിപ്പിച്ചുവെച്ച ഗംഗ എന്ന കഥാപാത്രം നയൻതാരയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന് സംവിധായിക ഗീതു മോഹൻദാസ് പറഞ്ഞു. "നയൻതാരയിലെ ഇതുവരെ കാണാത്ത അഭിനയപ്രതിഭയെയാണ് പ്രേക്ഷകർ ഈ ചിത്രത്തിലൂടെ കാണാൻ പോകുന്നത്. ഇത് കേവലം അഭിനയമല്ല, ആ കഥാപാത്രവുമായുള്ള അലൈൻമെന്റാണ്," ഗീതു മോഹൻദാസ് വ്യക്തമാക്കി.

​യാഷ് നായകനാകുന്ന ചിത്രത്തിൽ നേരത്തെ കിയാര അദ്വാനി (നാദിയ), ഹുമ ഖുറേഷി (എലിസബത്ത്) എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് ഒരേസമയം ചിത്രീകരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി എത്തും.

​രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2026 മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.