മാലിന്യം തുറന്ന ഓടയിലേക്ക് നെടുങ്കണ്ടത്ത് കെട്ടിട ഉടമയ്‌ക്കെതിരെ 50,000 രൂപ പിഴ
ഇടുക്കി നെടുങ്കണ്ടത്ത് കക്കൂസ് മാലിന്യം പൊതു ഓടയിലേക്ക് പമ്പ് ചെയ്ത് ഒഴുക്കിയ സംഭവത്തിൽ കെട്ടിട ഉടമയ്‌ക്കെതിരെ 50,000 രൂപ പിഴ ചുമത്താൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ നൽകി.
ശുചിമുറി മാലിന്യം ജലസ്രോതസ്സിലേക്ക് ഒഴുക്കി; കെട്ടിട ഉടമയ്‌ക്കെതിരെ 50,000 രൂപ പിഴ ചുമത്താൻ ശുപാർശ
നെടുങ്കണ്ടം (ഇടുക്കി): നഗരമധ്യത്തിൽ ബഹുനില കെട്ടിടത്തിൽനിന്ന് കക്കൂസ് മാലിന്യം കലർന്ന മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സംഭവത്തിൽ കെട്ടിട ഉടമയ്‌ക്കെതിരെ 50,000 രൂപ പിഴ ചുമത്താൻ നിർദേശം. ഇടുക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതര നിയമലംഘനം കണ്ടെത്തിയത്.
നെടുങ്കണ്ടം സെൻട്രൽ ജങ്ഷന് സമീപം ചൈതന്യ റോഡിലുള്ള വിജയൻ മേപ്പുറത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്നാണ് മലിനജലം പുറത്തേക്ക് ഒഴുക്കിയിരുന്നത്. കെട്ടിടത്തോട് ചേർന്നുള്ള കൂറ്റൻ കുഴിയിൽനിന്ന് മോട്ടോർ ഉപയോഗിച്ച് കറുത്ത നിറത്തിലുള്ളതും ദുർഗന്ധം വമിക്കുന്നതുമായ മാലിന്യം തുറന്ന ഓടയിലേക്ക് പമ്പ് ചെയ്യുകയായിരുന്നു. പ്രദേശവാസികളുടെ പരാതിയെത്തുടർന്നായിരുന്നു അധികൃതരുടെ പരിശോധന.
ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പകരം കക്കൂസ് മാലിന്യം ജലസ്രോതസ്സിലേക്ക് ഒഴുക്കുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി ഭീഷണിയാണെന്ന് വിലയിരുത്തിയാണ് നടപടി. അടിയന്തരമായി 50,000 രൂപ പിഴ ഈടാക്കാനും തുടർനടപടികൾ സ്വീകരിക്കാനും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി
മാലിന്യം തുറന്ന ഓടയിലേക്ക് നെടുങ്കണ്ടത്ത് കെട്ടിട ഉടമയ്‌ക്കെതിരെ 50,000 രൂപ പിഴ
മാതൃത്വ സംരക്ഷണം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, സമൂഹത്തിന്റെയും സർക്കാരിന്റേതുമാണ് മന്ത്രി ബിന്ദു കൃഷ്ണ
സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി, ഹണിട്രാപ്പെന്ന് സംശയം സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്
ഇരുമ്പനം, ചിത്രപ്പുഴ പാലങ്ങൾ റീ ടാർ ചെയ്യാൻ 52.65 ലക്ഷം രൂപ അനുവദിച്ചു മന്ത്രി അനൂപ് ജേക്കബ്
തൊഴിലിടങ്ങളിൽ തുല്യനീതിയും സുരക്ഷിതത്വവും ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
ശബരിമല തീർത്ഥാടനം ഭക്ഷ്യസുരക്ഷയും കുടിവെള്ള വിതരണവും ഉറപ്പാക്കും അവലോകന യോഗത്തിൽ നിർദേശവുമായി മന്ത്രി കെ. മുരളീധരൻ