തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ അന്താരാഷ്ട്ര പ്രതിനിധി സംഘം എറണാകുളത്ത് പാലാരിവട്ടത്തെ പിങ്ക് ബൂത്ത് സന്ദർശിച്ചു

അന്താരാഷ്ട്ര ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എറണാകുളത്തെ പോളിങ് കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും സന്ദർശിച്ചു.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ അന്താരാഷ്ട്ര പ്രതിനിധി സംഘം എറണാകുളത്ത് പാലാരിവട്ടത്തെ പിങ്ക് ബൂത്ത് സന്ദർശിച്ചു
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ അന്താരാഷ്ട്ര പ്രതിനിധി സംഘം എറണാകുളത്ത്; പാലാരിവട്ടത്തെ പിങ്ക് ബൂത്ത് സന്ദർശിച്ചു
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ അന്താരാഷ്ട്ര പ്രതിനിധി സംഘം എറണാകുളത്ത് പാലാരിവട്ടത്തെ പിങ്ക് ബൂത്ത് സന്ദർശിച്ചു
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ അന്താരാഷ്ട്ര പ്രതിനിധി സംഘം എറണാകുളത്ത് പാലാരിവട്ടത്തെ പിങ്ക് ബൂത്ത് സന്ദർശിച്ചു

തിരഞ്ഞെടുപ്പ് രീതികൾ പഠിക്കാൻ അന്താരാഷ്ട്ര പ്രതിനിധി സംഘം എറണാകുളത്ത്; പാലാരിവട്ടം സ്കൂളിലെ പിങ്ക് ബൂത്ത് സന്ദർശിച്ചു

​കൊച്ചി: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി അഞ്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം എറണാകുളത്തെത്തി. ഇൻ്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിന്റെ (IEVP) ഭാഗമായാണ് സംഘം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയത്.

​പാലാരിവട്ടം സെന്റ് വിൻസെന്റ് ഡി പോൾ കോൺവെന്റ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന 'പിങ്ക് ബൂത്ത്' സംഘം സന്ദർശിച്ചു. പൂർണ്ണമായും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന പിങ്ക് ബൂത്തുകളുടെ പ്രവർത്തന രീതിയും സൗകര്യങ്ങളും സംഘം വിലയിരുത്തി. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന ഇത്തരം മാതൃകകൾ ഏറെ കൗതുകകരമാണെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

​തുടർന്ന്, എറണാകുളം എസ്.ആർ.വി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രവും സംഘം സന്ദർശിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംഘം നേരിട്ട് കണ്ടു മനസ്സിലാക്കി. ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംഘം ആശയവിനിമയം നടത്തുകയും ചെയ്തു.