മൂവാറ്റുപുഴയിൽ വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാർ കവർന്ന കേസ് അഞ്ച് പേർ അറസ്റ്റിൽ
മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു
മൂവാറ്റുപുഴയിൽ വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാർ കവർന്ന കേസ്: അഞ്ച് പേർ അറസ്റ്റിൽ
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഭാഗത്ത് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാർ കവർച്ച ചെയ്ത കേസിൽ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങൂർ അരുവപ്പാറ ഈട്ടുങ്കൽ പടി വീട്ടിൽ വിജയൻ (68), പ്ലാച്ചേരി വീട്ടിൽ അലൻ (26), മഞ്ഞാക്കൽ വീട്ടിൽ രാജൻ (61), മേക്കപ്പാല മാലിക്കുടി വീട്ടിൽ ബേസിൽ ജോർജ്ജ് (30), കോട്ടപ്പടി പ്ലാമുട്ടി മാലിയിൽ വീട്ടിൽ ആഷിൽ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ ജൂൺ 4-ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പരാതിക്കാരിയുടെ ഭർത്താവുമായുള്ള സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് അതിക്രമത്തിലും കവർച്ചയിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പോർച്ചിൽ കിടന്നിരുന്ന കാർ പ്രതികൾ കവർന്നു കൊണ്ടുപോകുകയായിരുന്നു.
മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിനൊപ്പം എസ്.ഐമാരായ എൻ.എസ് റോയ്, എസ്. ശ്രീനാഥ്, പി.സി ജയകുമാർ, സി.പി ബഷീർ, എം.വി ദിലീപ് കുമാർ, എ.എസ്.ഐ സാബിർ കെ. ഉസ്മാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാരിസ് എച്ച്, വി.എ റഫീഖ്, എം.പി രതീഷ്, കെ.പി നിസാർ, ശ്രീജു രാജൻ, ബിനിൽ എൽദോസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.