ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു രണ്ടുപേർ അറസ്റ്റിൽ

എടത്തലയിൽ നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച പശ്ചിമ ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു രണ്ടുപേർ അറസ്റ്റിൽ
കൊച്ചിയിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം: പശ്ചിമ ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

കൊച്ചി: നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ അറസ്റ്റിലായി. രാംകർചാർ സൗത്ത് ശുഭാങ്കർ ജന (30), ഫുൽഡുബി സാഗർ അരുൺ മന്ന (33) എന്നിവരെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.

​ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയ പ്രതികൾ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് ഏകദേശം 2500 രൂപയോളം മോഷ്ടിക്കുകയായിരുന്നു.

​എടത്തല പോലീസ് ഇൻസ്പെക്ടർ കെ. സിനോദ്, എസ്.ഐമാരായ ജെ.ആർ. ജോബിൻ, സി.കെ. സക്കരിയ, സി.പി.ഒമാരായ പി.കെ. സുമേഷ്, സി.എസ്. നിഷാദ്, പി.എ. മുനീർ, പി.എ. ബൈജു, എൻ.എസ്സ്, രജീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.