കോർപ്പറേഷൻ വികസനം

കോർപ്പറേഷൻ വികസനം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും ​

കോർപ്പറേഷൻ വികസനം
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മേയർ വി.വി. രാജേഷ്
കോർപ്പറേഷൻ വികസനം

കോർപ്പറേഷൻ വികസനം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും

​തിരുവനന്തപുരം നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കും ഭാവി പദ്ധതികൾക്കും സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണ തേടി തിരുവനന്തപുരം മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

​തലസ്ഥാന നഗരത്തിന്റെ വികസനത്തിന് ആവശ്യമായ എല്ലാ സഹകരണവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സംസ്ഥാന തലസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികൾ നേടിയെടുക്കുന്നതിലൂടെ നഗരസഭയുടെ വികസന കുതിപ്പിന് വേഗത കൂട്ടാനാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

​മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും കോർപ്പറേഷന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സർക്കാരിന്റെ പിന്തുണ വലിയ കരുത്താകുമെന്നും മേയർ വി.വി. രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.