സുബോധ് ഖാനോൽക്കർ - ദിലീപ് പ്രഭാവൽക്കർ ചിത്രം ദശാവതാരം ട്രെയ്ലർ പുറത്ത് ചിത്രം ഡിസംബർ 12 ന് റിലീസ് ചെയ്യും
സുബോധ് ഖാനോൽക്കർ - ദിലീപ് പ്രഭാവൽക്കർ ചിത്രം "ദശാവതാരം" ട്രെയ്ലർ പുറത്ത്; ചിത്രം ഡിസംബർ 12 ന് റിലീസ് ചെയ്യും
കൊച്ചി: മറാത്തിയിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ സുബോധ് ഖാനോൽക്കർ രചിച്ച് സംവിധാനം ചെയ്ത ചിത്രം "ദശാവതാരം" മലയാള പതിപ്പിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന ഈ ചിത്രം 2025 ഡിസംബർ 12 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രം മലയാളത്തിൽ മൊഴിമാറ്റം ചെയ്ത് തിയേറ്റർ റിലീസിനെത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഗംഭീര ദൃശ്യങ്ങളും മികച്ച പ്രകടനങ്ങളും ഉൾപ്പെടുന്ന ഒരു വമ്പൻ സിനിമാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചനയാണ് പുറത്തുവന്ന ട്രെയ്ലർ നൽകുന്നത്. സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്ന ചിത്രം ഭാഷാഭേദമില്ലാതെ സിനിമകളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകർക്ക് ഒരു തിയേറ്റർ വിരുന്നാകുമെന്നും ട്രെയ്ലർ വ്യക്തമാക്കുന്നു.
ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൗസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖാനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത എന്നിവരാണ് മലയാളത്തിൽ ചിത്രം അവതരിപ്പിക്കുന്നത്.
പ്രധാന താരങ്ങൾ:
ചിത്രത്തിൽ ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർക്ക് വേണ്ടിയാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത വെളിപ്പെടുത്തിയിരുന്നു.
സാങ്കേതിക വിദഗ്ദ്ധർ:
* ക്രിയേറ്റീവ് പ്രൊഡ്യൂസർ: അജിത് ഭുരെ
* ഛായാഗ്രഹണം: ദേവേന്ദ്ര ഗോലത്കർ
* സംഗീതം, പശ്ചാത്തല സംഗീതം: എ വി. പ്രഫുൽചന്ദ്ര
* എഡിറ്റർ: ഫൈസൽ മഹാദിക്
* ഗാനരചന, സംഭാഷണം: ഗുരു താക്കൂർ
* പ്രൊഡക്ഷൻ ഡിസൈൻ: സഞ്ജീവ് റാണെ
ചിത്രം ഡിസംബർ 12 ന് കേരളത്തിലെ തിയേറ്ററുകളിൽ എത്താനൊരുങ്ങുമ്പോൾ, മറാത്തി സിനിമയുടെ ഈ ദൃശ്യവിരുന്ന് മലയാളികൾ എങ്ങനെ സ്വീകരിക്കുമെന്ന ആകാംഷയിലാണ് സിനിമാ ലോകം.

