ഓണക്കാലത്ത് 1.65 ലക്ഷം മെട്രിക് ടൺ അരി പൂഴ്ത്തിവെച്ചാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്

ഓണക്കാലത്ത് അവശ്യസാധനങ്ങൾ പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. തൊടുപുഴയിൽ സപ്ലൈകോ ജില്ലാതല ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓണക്കാലത്ത് 1.65 ലക്ഷം മെട്രിക് ടൺ അരി പൂഴ്ത്തിവെച്ചാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്
തൊടുപുഴയിൽ സപ്ലൈകോ ജില്ലാതല ഓണം ഫെയർ ഉദ്ഘാടനം ചെയ്യതു സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്
ഓണക്കാലത്ത് 1.65 ലക്ഷം മെട്രിക് ടൺ അരി പൂഴ്ത്തിവെച്ചാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്
ഓണക്കാലത്ത് 1.65 ലക്ഷം മെട്രിക് ടൺ അരി പൂഴ്ത്തിവെച്ചാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്
ഓണക്കാലത്ത് 1.65 ലക്ഷം മെട്രിക് ടൺ അരി പൂഴ്ത്തിവെച്ചാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്
ഓണക്കാലത്ത് 1.65 ലക്ഷം മെട്രിക് ടൺ അരി പൂഴ്ത്തിവെച്ചാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്

പൂഴ്ത്തിവെയ്പ്പിനെതിരേ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി അനൂപ് ജേക്കബ്

തൊടുപുഴ:ഉത്സവകാലത്ത് അരി ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ പൂഴ്ത്തിവെച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. തൊടുപുഴയില്‍ സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

പൊതുവിപണിയിലെ വില നിയന്ത്രിച്ച് നിര്‍ത്തുകയും ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പുവരുത്തുകയുമാണ് ഫെയറുകളുടെ ലക്ഷ്യം. എല്ലാ സ്ഥലങ്ങളിലും പരമാവധി ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ എത്തിച്ച് പൊതുവിപണിയില്‍ ഉണ്ടാകുന്ന വില വ്യതിയാനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്ന വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

ഈ ഓണക്കാലത്ത് 1,65,000 മെട്രിക് ടണ്‍ അരിയാണ് സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കടകളിലൂടെയും മാവേലി സ്റ്റോറുകള്‍ വഴിയും സപ്ലൈകോ വഴിയും ലഭ്യമാക്കുന്നത്. ഇത്തവണ നമുക്ക് 10.90 രൂപയുടെ നിരക്കിലുള്ള അരി നല്‍കുന്നതിന് പരിമിതിയുണ്ടായി. 2026 ജനുവരി മുതല്‍ കേന്ദ്രം നല്‍കുന്ന ടൈഡ് ഓവര്‍ വിഹിതത്തില്‍ നമുക്ക് ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചുകൊണ്ടിരുന്നത് 26,835 ആയി കുറഞ്ഞു. അതില്‍ 6,459 ടണ്‍ ഗോതമ്പായി പരിവര്‍ത്തനപ്പെടുത്തി. നമുക്ക് അനുവദിച്ചിരിക്കുന്ന 33,294 എന്ന ടൈഡ് ഓവര്‍ വിഹിതത്തില്‍ വര്‍ധന വരുത്താതെ അതില്‍ നിന്നു തന്നെ 6,459 ഗോതമ്പായി പരിവര്‍ത്തനപ്പെടുത്തി. ഇതുമൂലമാണ് ടൈഡ് ഓവര്‍ വിഹിതത്തില്‍ കുറവുണ്ടായത്. ഈ ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് നീക്കിയിരിപ്പിന്റെ അരിയെടുത്ത് ഓണക്കാലത്തും വിഷുവിനും ക്രിസ്തുമസിനും ഒക്കെ സ്‌പെഷ്യല്‍ അരിയായി വിതരണം ചെയ്യുന്നത്. ഈ കുറവ് വന്നപ്പോഴാണ് സ്‌പെഷ്യല്‍ അരി എന്ന നിലയില്‍ 10.90-ക്ക് കൊടുക്കാന്‍ കഴിയാത്ത സാഹചര്യം വന്നത്. അതാണ് ഒഎംഎസ്എസ് നിരക്കിലുള്ള അരി കൊടുക്കാനുള്ള തീരുമാനമെടുത്തത്. അത് 26 രൂപയ്ക്കും 27 രൂപയ്ക്കുമാണ് റേഷന്‍ കടകളിലൂടെയും മാവേലി സ്റ്റോറുകളിലൂടെയും കൊടുക്കുന്നത്. സാധാരണ ലഭിക്കുന്ന നോര്‍മല്‍ വിഹിതം, സപ്ലൈകോയുടെ സബ്‌സിഡി വിഹിതം, സെപ്റ്റംബര്‍ മാസത്തെ അലോട്ട്‌മെന്റ് ഓഗസ്റ്റില്‍ കൊടുക്കുന്നത് ഉള്‍പ്പെടെയാണ് 1,65,000 മെട്രിക് ടണ്‍ അരി.  വരുംദിവസങ്ങളില്‍ വിപണി സസൂക്ഷ്മം വീക്ഷിക്കും. ബോധപൂര്‍വം വില കൂട്ടാനുള്ള ശ്രമങ്ങളും ചില കോണുകളില്‍ നടക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ പിന്നീടും വിപണിയില്‍ മാറ്റങ്ങള്‍ വരികയാണെങ്കില്‍ കൂടുതല്‍ അരി വിപണിയില്‍ എത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

ഇത്തവണ മൂന്ന് ട്രേഡ് ഫെയറുകളാണ്എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും. മൂന്ന് മെഗാ ട്രേഡ് ഫെയറുകളാണ് സിവില്‍ സപ്ലൈസ് വകുപ്പ് നടപ്പിലാക്കുന്നത്. ഒപ്പം തന്നെ ജില്ലാ ഫെയറുകളും എല്ലാ നിയോജകമണ്ഡലത്തിലും പ്രാദേശിക ഫെയറുകളും സംഘടിപ്പിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വളരെ നേരത്തെ തന്നെ ഈ ഫെയറുകള്‍ക്കെല്ലാം ആരംഭം കുറിച്ചതെന്നും മന്ത്രി പറഞ്ഞു. 

തൊടുപുഴ നഗഗസഭാ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ ആധ്യക്ഷ വഹിച്ചു. കൗണ്‍സിലര്‍ ആതിര ജോഷി ആദ്യ വില്‍പ്പന നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. ദീപക്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.കെ. സ്മിത, ജില്ലാ സപ്ലൈ ഓഫീസര്‍ ബീന ഭദ്രന്‍, സപ്ലൈകോ മേഖലാ മാനേജര്‍ എം. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.