ഹെറോയിനുമായി അസം സ്വദേശിനി പെരുമ്പാവൂരിൽ പിടിയിൽ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കി പോലീസ്

പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ ഹെറോയിനും കഞ്ചാവുമായി അസം സ്വദേശിനി നെജുമ ബീഗം പിടിയിൽ. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഹെറോയിനുമായി അസം സ്വദേശിനി പെരുമ്പാവൂരിൽ പിടിയിൽ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കി പോലീസ്
ഹെറോയിനും കഞ്ചാവുമായി അസം സ്വദേശിനിയായ യുവതി പിടിയിലായി. അസമിലെ മോറിഗാവ് സ്വദേശിനി നെജുമ ബീഗം (23) ആണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇവരിൽ നിന്ന് 1.410 ഗ്രാം ഹെറോയിനും കഞ്ചാവ് പൊതികളും പോലീസ് പിടിച്ചെടുത്തു.

ഹെറോയിനുമായി അസം സ്വദേശിനി പെരുമ്പാവൂരിൽ പിടിയിൽ; 'ഓപ്പറേഷൻ തൂഫാൻ' ശക്തമാക്കി പോലീസ്

പെരുമ്പാവൂർ: പെരുമ്പാവൂരിൽ മയക്കുമരുന്ന് വേട്ട. 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ ശക്തമായ പരിശോധനയിൽ ഹെറോയിനും കഞ്ചാവുമായി അസം സ്വദേശിനിയായ യുവതി പിടിയിലായി. അസമിലെ മോറിഗാവ് സ്വദേശിനി നെജുമ ബീഗം (23) ആണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇവരിൽ നിന്ന് 1.410 ഗ്രാം ഹെറോയിനും കഞ്ചാവ് പൊതികളും പോലീസ് പിടിച്ചെടുത്തു.

​ചെറിയ ഡപ്പികളിലും സിപ് ലോക്ക് കവറുകളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പെരുമ്പാവൂർ ടൗണിൽ വെച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അസമിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന ഹെറോയിൻ, പെരുമ്പാവൂരിൽ ഒരു ചെറിയ ബോട്ടിലിന് 1000 രൂപ എന്ന നിരക്കിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. പ്രതിയിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്ന സ്ഥിരം ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

​യുവതിയുടെ മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ട ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്.

​പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങൾക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് 1.3 ഗ്രാം ഹെറോയിനുമായി അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ വ്യാഴാഴ്ച നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 4 യു.പി സ്വദേശികളെയും, വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ആറ് അസം സ്വദേശികളെയും കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു.

​പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ ജോജോ ജോർജ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, രതി, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, സി.പി.ഒമാരായ റോബിൻ ജോയി, നജ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രദേശത്ത് വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.