മൂവാറ്റുപുഴ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യകുപ്പികൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

മൂവാറ്റുപുഴയിൽ ബീവറേജസ് കോർപ്പറേഷൻ്റെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യകുപ്പികൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ.

മൂവാറ്റുപുഴ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യകുപ്പികൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ വീട്ടിൽ അരുൺ ബാബുവിനെയാണ് (31)

മൂവാറ്റുപുഴയിൽ ബീവറേജസ് കോർപ്പറേഷൻ്റെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യകുപ്പികൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. 

മൂവാറ്റുപുഴ: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വിലകൂടിയ മദ്യകുപ്പികൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ വീട്ടിൽ അരുൺ ബാബുവിനെയാണ് (31) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

​മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന ബെവ്കോ ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നാണ് ഇയാൾ മദ്യകുപ്പികൾ മോഷ്ടിച്ചത്. ഈ മാസം 20-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഷണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു.

​മോഷണ പരമ്പരകൾ തടയുന്നതിനായി മൂവാറ്റുപുഴ ഡി.വൈ.എസ്.പി കെ.ആർ. മനോജിന്റെ നിർദ്ദേശപ്രകാരം, മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മൂവാറ്റുപുഴ എസ്.എച്ച്.ഒ സുബിൻ ബിജു, എസ്.ഐമാരായ ജി. അനൂപ്, ടി.എ. മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.പി. രതീഷ്, വിപിൻ വർക്കി, ക്രിസ്തുദാസ് പീറ്റർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

​അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.