മൂവാറ്റുപുഴ നഗരസഭയിൽ ഒൻപത് കോടി രൂപയുടെ ക്ഷേമ വികസന പദ്ധതികൾക്ക് ഡി പി സി അംഗീകാരം

മൂവാറ്റുപുഴ നഗരസഭയിൽ ഒൻപത് കോടി രൂപയുടെ ക്ഷേമ വികസന പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി) അംഗീകാരം നൽകി. കുടിവെള്ളം, മാലിന്യ സംസ്കരണം, റോഡ് വികസനം എന്നിവയ്ക്ക് മുൻഗണന നൽകുന്നതാണ് പദ്ധതി.

മൂവാറ്റുപുഴ നഗരസഭയിൽ ഒൻപത് കോടി രൂപയുടെ ക്ഷേമ വികസന പദ്ധതികൾക്ക് ഡി പി സി അംഗീകാരം
മൂവാറ്റുപുഴയിൽ 9 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം

മൂവാറ്റുപുഴ നഗരസഭയിൽ ഒൻപത് കോടി രൂപയുടെ ക്ഷേമ-വികസന പദ്ധതികൾക്ക് ഡി പി സി അംഗീകാരം

മൂവാറ്റുപുഴ:   മൂവാറ്റുപുഴ നഗരസഭയിൽ ഒൻപത് കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയിൽ (ഡി പി സി) അംഗീകാരം ലഭിച്ചു. പ്ലാൻ ഫണ്ടിലെ 12 കോടി രൂപയ്ക്ക് പുറമേയാണ് ഒൻപത് കോടി രൂപയുടെ ക്ഷേമ-വികസന പദ്ധതികൾക്ക് ഡി പി സി അംഗീകാരം ലഭിച്ചത്. സി.എഫ്.സി ഗ്രാന്റ് ഉപയോഗിച്ച് ആവിഷ്കരിച്ച പദ്ധതികളിൽ ഫണ്ട് വിനിയോഗത്തിൽ യാതൊരു വിവേചനവുമില്ലെന്നും എല്ലാ വാർഡുകളെയും ജനവിഭാഗങ്ങളെയും പരിഗണിച്ച് നഗരത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നും നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആൻ്റണി വ്യക്തമാക്കി.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വിവിധ വാർഡുകളിലായി 50 ലക്ഷം രൂപയുടെ പദ്ധതികൾക്കും നഗരത്തിലെ മാലിന്യസംസ്കരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള എഫ്.എസ്.ടി.പി പദ്ധതിക്ക് നാല് കോടി രൂപയുടെ പദ്ധതിക്കും ഏറ്റവും മോശം അവസ്ഥയിലുള്ള റോഡുകളുടെ നവീകരണത്തിനായി 90 ലക്ഷം രൂപയുടെ പദ്ധതിക്കും ഡി.പി.സി അംഗീകാരം ലഭിച്ചിട്ടുണ്ട്. എഫ്.എസ്.ടി.പി പദ്ധതി നഗരത്തിലെ മാലിന്യസംസ്കരണത്തിന് പുതിയ മുഖം നൽകുന്നതിനൊപ്പം പുഴമലിനീകരണം തടഞ്ഞ് ശുദ്ധജല സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള സത്രം കോംപ്ലക്സ് , പേ വാർഡ് കോംപ്ലക്സ് , കച്ചേരിത്താഴം കോംപ്ലക്സ്, കോടതി കോംപ്ലക്സ് തുടങ്ങിയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി 81 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. നഗരസഭയുടെ വരുമാനം വർധിപ്പിച്ച് നിലവിലുള്ള ആസ്തികൾ കൂടുതൽ പ്രയോജനപ്രദമായി വിനിയോഗിക്കുന്നതിന്റെ ഭാഗമായി അർബൻ ഹട്ട് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള 30 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു.

വിവിധ വാർഡുകളിൽ പുതിയ അങ്കണവാടികൾ സ്ഥാപിക്കുന്നതിനായി സ്ഥലം വാങ്ങുന്നതിനുള്ള 25 ലക്ഷം രൂപയുടെ പദ്ധതിക്കും ഭവനരഹിതർക്ക് വീട് നിർമിക്കുന്നതിനും വിവിധ വാർഡുകളിൽ ഓടകൾക്ക് കവറിങ് സ്ലാബുകൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികൾക്കും ഡി.പി.സി അംഗീകാരം നൽകിയിട്ടുണ്ട്.

കുടിവെള്ളം, റോഡ് നവീകരണം, മാലിന്യസംസ്കരണം, ഭവനനിർമാണം, പൊതുസൗകര്യങ്ങളുടെ പരിപാലനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം നഗരസഭയുടെ നിലവിലുള്ള ആസ്തികൾ ഫലപ്രദമായി വിനിയോഗിക്കാനും പദ്ധതികളിലൂടെ ലക്ഷ്യമിടുന്നുണ്ട്.

വാർഡ് അടിസ്ഥാനത്തിലുള്ള ആവശ്യങ്ങൾ വിലയിരുത്തി നീതിപൂർവമായ സമീപനത്തിലൂടെയാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിന്റെ പൊതുവായ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ് ഫണ്ട് വിനിയോഗത്തിലെ പ്രധാന പരിഗണന.