മൂവാറ്റുപുഴ റാക്കാട് 32 ഗ്രാം എംഡിഎംഎ കേസ് രണ്ടുപേർ കൂടി അറസ്റ്റിൽ
മൂവാറ്റുപുഴയിൽ 32 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രാജാക്കാട് സ്വദേശികളായ ഏഞ്ചൽ ഏലിയാസ്, ജെയ്സൺ ഫ്രാൻസിസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു
റാക്കാട് എംഡിഎംഎ കേസ്: ഇടുക്കി സ്വദേശികളായ രണ്ടുപേർ കൂടി മൂവാറ്റുപുഴയിൽ അറസ്റ്റിൽ
മൂവാറ്റുപുഴ: ലഹരിമരുന്ന് കടത്തുകേസിൽ രണ്ടുപേരെക്കൂടി മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശികളായ ആനപ്പാറ ഇടയാട്ടിൽ വീട്ടിൽ ഏഞ്ചൽ ഏലിയാസ് (30), ഇടയാട്ടിൽ വീട്ടിൽ ജെയ്സൺ ഫ്രാൻസിസ് (42) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 21-ന് മൂവാറ്റുപുഴ റാക്കാട് ഭാഗത്തുനിന്ന് 32 ഗ്രാം എംഡിഎംഎയുമായി മിനിമോൾ, ബഷീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് ഏഞ്ചലും ജെയ്‌സണും വലയിലായത്.
പോലീസ് വ്യക്തമാക്കുന്നതനുസരിച്ച്, പിടിയിലായ പ്രതികൾ ഇരുപതിലധികം കേസുകളിൽ ഉൾപ്പെട്ടവരാണ്. ഏഞ്ചൽ ഏലിയാസ് മയക്കുമരുന്ന് കടത്ത്, കവർച്ച ഉൾപ്പെടെ വിവിധ കേസുകളിലെ പ്രതിയാണ്. ജെയ്സൺ ഫ്രാൻസിസ് പോക്സോ, കവർച്ച, അടിപിടി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ വലയിലാക്കിയത്. സംഘത്തിൽ ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, എസ്.ഐമാരായ സുബിൻ ബാബു, ഷിബു മാത്യു, പോൾ മാത്യു, എ.എസ്.ഐമാരായ കെ.എ. അനസ്, കെ.എം. അനീഷ്, സി.പി.ഒമാരായ ശ്രീജു രാജൻ, പി.എം. സിജാസ് എന്നിവരുമുണ്ടായിരുന്നുന്നു
പൊതുവിദ്യാഭ്യാസത്തിൽ ഡിജിറ്റൽ വേർതിരിവുകൾ ഉണ്ടാകാൻ പാടില്ല മന്ത്രി എൻ. ഷംസുദ്ദീൻ
പൊതുവിദ്യാലയങ്ങളിൽ 3, 6 ക്ലാസുകളിൽ പ്രത്യേക പഠന വിലയിരുത്തൽ പദ്ധതി മന്ത്രി എൻ. ഷംസുദ്ദീൻ
ബീമാപള്ളി ഉറൂസ് നവംബർ 11 മുതൽ 21 വരെ
വെട്ടുകാട് തിരുനാൾ ലഹരി പരിശോധനയും സുരക്ഷയും ശക്തമാക്കുമെന്ന് മന്ത്രി സി പി ജോൺ
സ്വപ്നങ്ങൾക്ക് ചിറകേറ്റി വിഴിഞ്ഞം ചൈനയിൽ നിന്നുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നർ തുറമുഖത്ത്
പരാതി നൽകിയതിലുള്ള പക പോക്സോ കേസ് ഇരയെയും അയൽവാസിയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ