തീയണയ്ക്കൽ മാത്രമല്ല, ജനരക്ഷയാണ് ലക്ഷ്യം ഫയർഫോഴ്‌സിന്റെ മാറ്റം വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കേരളത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിനെ ആധുനികവത്കരിക്കാൻ കേന്ദ്ര ഫണ്ട് ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നരിക്കുനി ഫയർ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.

തീയണയ്ക്കൽ മാത്രമല്ല, ജനരക്ഷയാണ് ലക്ഷ്യം ഫയർഫോഴ്‌സിന്റെ മാറ്റം വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
നരിക്കുനി ഫയർ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചുആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തീയണയ്ക്കൽ മാത്രമല്ല, ജനരക്ഷയാണ് ലക്ഷ്യം ഫയർഫോഴ്‌സിന്റെ മാറ്റം വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തീയണയ്ക്കൽ മാത്രമല്ല, ജനരക്ഷയാണ് ലക്ഷ്യം ഫയർഫോഴ്‌സിന്റെ മാറ്റം വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തീയണയ്ക്കൽ മാത്രമല്ല, ജനരക്ഷയാണ് ലക്ഷ്യം ഫയർഫോഴ്‌സിന്റെ മാറ്റം വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിനെ ആധുനികവത്കരിക്കും: മന്ത്രി രമേശ് ചെന്നിത്തല

കോഴിക്കോട്: കേരളത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിനെ ആധുനികവത്കരിക്കുന്നതിനായി കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നരിക്കുനി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കേവലം തീയണക്കല്‍ മാത്രം ചുമതലയുണ്ടായിരുന്ന സേന, ഇന്ന് ജനരക്ഷ ഉറപ്പാക്കുന്ന പ്രധാന സേവന സംഘമായി മാറിയിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം മാതൃകാപരമായ സേവനമാണ് ഇവർ കാഴ്ചവെക്കുന്നത്. നീന്തല്‍ പരിശീലനം, ദുരന്ത നിവാരണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് നിലവിൽ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് സംസ്ഥാനത്ത് നടത്തിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

​കഴിഞ്ഞ 15 വര്‍ഷമായി വാടക കെട്ടിടത്തില്‍ പരിമിത സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന നരിക്കുനി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. രണ്ടര കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കുക.

​ചടങ്ങില്‍ പി. കെ. ഫിറോസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം. കെ. രാഘവന്‍ എം.പി മുഖ്യാതിഥിയായിരുന്നു. പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍. ശ്രീജയന്‍ പദ്ധതി വിശദീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

​ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിധിന്‍ അഗര്‍വാള്‍, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പി. ലൈല, വൈസ് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബാലാമണി ടീച്ചര്‍, വിവിധ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ജനപ്രതിനിധികൾ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.