പരാതിപരിഹാരത്തിൽ വീഴ്ച അനുവദിക്കില്ല ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ
പതിനാറാം കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമ സമിതി എറണാകുളം കളക്ടറേറ്റിൽ പരാതി പരിഹാര സിറ്റിംഗ് സംഘടിപ്പിച്ചു. പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ സമിതി ചെയർപേഴ്സൺ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർദേശം നൽകി.
പട്ടികജാതി-പട്ടികവർഗ ക്ഷേമ സമിതിയുടെ തെളിവെടുപ്പ്: പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ നിർദേശം
എറണാകുളം: പതിനാറാം കേരള നിയമസഭയുടെ പട്ടികജാതി-പട്ടിക വർഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭാ കമ്മിറ്റി എറണാകുളം കളക്ടറേറ്റിൽ സംഘടിപ്പിച്ച പരാതി പരിഹാര സിറ്റിംഗിൽ നിരവധി പരാതികൾക്ക് തീർപ്പായി. സമിതി ചെയർപേഴ്സൺ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ലഭിച്ച പരാതികളിൽ ഉചിതമായ പരിഹാരം ഉറപ്പാക്കുന്നതിനായി വിപുലമായ നിർദ്ദേശങ്ങളാണ് നൽകിയത്.
ജില്ലയിൽ നിന്ന് ലഭിച്ച നിരവധി പരാതികളിൽ ഭൂരിഭാഗവും അതത് വകുപ്പുകളിൽ നിന്ന് റിപ്പോർട്ടുകൾ വരുത്തി പരാതിക്കാരുമായി ചർച്ച ചെയ്ത് സമിതി നേരത്തെ തന്നെ തീർപ്പാക്കിയിരുന്നു. നേരിട്ട് തെളിവെടുപ്പ് നടത്തേണ്ട അഞ്ച് പ്രധാന പരാതികളാണ് ഇന്നത്തെ സിറ്റിംഗിൽ പരിഗണിച്ചത്. ഈ പരാതികളിൽ സമിതി അനുകൂലമായ തീരുമാനങ്ങൾ കൈക്കൊണ്ടു. കൂടാതെ, ഇന്ന് ലഭിച്ച 15 പുതിയ പരാതികളിൽ ഭൂമിയുമായി ബന്ധപ്പെട്ട മൂന്ന് പരാതികൾ റിപ്പോർട്ടിനായി എഡിഎമ്മിന് കൈമാറി. ബാക്കി 12 പരാതികൾ തുടര്നടപടികൾക്കായി അണ്ടർ സെക്രട്ടറിക്ക് കൈമാറി.
ഒരു മാസത്തിൽ മൂന്ന് യോഗങ്ങൾ വീതം ചേർന്ന് പരാതികളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്. ഇതിൽ രണ്ട് യോഗങ്ങൾ തിരുവനന്തപുരത്തും ഒരു യോഗം വിവിധ ജില്ലകളിൽ നേരിട്ടെത്തിയുമാണ് സംഘടിപ്പിക്കുന്നത്. സമയബന്ധിതമായും കൃത്യതയോടെയും റിപ്പോർട്ടുകൾ നൽകാൻ വകുപ്പുകൾ ബാധ്യസ്ഥരാണ്. അർഹരായവർക്ക് നീതി ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് സമിതി ചെയർപേഴ്സൺ വ്യക്തമാക്കി.
സിറ്റിങ്ങിൽ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എം എൽ എമാരായ വി പി സജീന്ദ്രൻ, കെ ബിനി മോൻ, എഫ് രാജ, വി ടി സൂരജ്, പി പി സുമോദ്, അണ്ടർ സെക്രട്ടറി സ്മിത, എഡിഎം കെ. മനോജ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
