ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ ഓണസമ്മാനമായി 1,105 കോടി അനുവദിച്ചു
സംസ്ഥാനത്ത് അർഹരായവർക്കുള്ള ക്ഷേമ പെൻഷൻ വിതരണം ആഗസ്റ്റ് 19 മുതൽ ആരംഭിച്ചു. സമയബന്ധിതമായി തുക നൽകാൻ 1,105 കോടി രൂപ സർക്കാർ അനുവദിച്ചു.
ഓണസമ്മാനമായി ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; 1,105 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ഓണാഘോഷങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്തെ അർഹരായ ഗുണഭോക്താക്കൾക്കുള്ള ക്ഷേമ പെൻഷൻ വിതരണം ഇന്ന് (ആഗസ്റ്റ് 19) മുതൽ ആരംഭിച്ചു. സമയബന്ധിതമായി പെൻഷൻ തുക വിതരണം ചെയ്യുന്നതിനായി സർക്കാർ 1,105 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പെൻഷൻ കുടിശ്ശികയില്ലാതെ മാസംതോറും കൃത്യമായി ലഭ്യമാക്കുക എന്ന സർക്കാരിന്റെ ഉറച്ച നയത്തിന്റെ ഭാഗമായാണ് നടപടി. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജനങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും പെൻഷൻ തുക നേരിട്ടും ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗുണഭോക്താക്കളിലേക്ക് വേഗത്തിൽ എത്തുമെന്നും അധികൃതർ അറിയിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
