ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
കൽപ്പറ്റ നഗരത്തിലെ വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം പിഴ ചുമത്തി.
കൽപ്പറ്റയിൽ നഗരസഭയുടെ മിന്നൽ പരിശോധന; ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
കൽപ്പറ്റ: നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ കർശന പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെയും, ഫ്രീസറുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത പഴയ സാധനങ്ങൾ സൂക്ഷിച്ചിരുന്നവർക്കെതിരെയും കർശന നടപടിയെടുത്ത് പിഴ ചുമത്തി.
കൂടാതെ, ജീവനക്കാരുടെ ഹെൽത്ത് കാർഡുകൾ ഇല്ലാത്തതും ജലപരിശോധനാ റിപ്പോർട്ടുകൾ ഹാജരാക്കാൻ കഴിയാത്തതുമായ സ്ഥാപനങ്ങൾക്കെതിരെയും നിയമനടടികൾ സ്വീകരിച്ചിട്ടുണ്ട്. ക്ലീൻ സിറ്റി മാനേജർ കെ. സത്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്.
നടപടി നേരിട്ട പ്രധാന സ്ഥാപനങ്ങൾ:
ഹോട്ടൽ ടേസ്റ്റ് ആന്റ് മിസ്റ്റ് (വെള്ളാരംകുന്ന്)
തീർത്ഥ ഇൻ (വെള്ളാരംകുന്ന്)
യെംമീസ് ചട്ടിയും ചോറും (പുതിയ ബസ് സ്റ്റാന്റ്)
പരിശോധനാ സംഘത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. ബിജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. സജീവ്, എൻ.എം.കെ. സുനിൽ കുമാർ, എ.എസ്. കൃഷ്ണേന്ദു, എ. രമ്യ എന്നിവരും പങ്കെടുത്തു. ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.