വ്യാജ പേടിഎം ആപ്പ് വഴി പണം തട്ടിപ്പ് പെരുമ്പാവൂരിൽ യുവാവ് അറസ്റ്റിൽ

പെരുമ്പാവൂരിൽ വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. എടത്തല പോലീസാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിയാം.

വ്യാജ പേടിഎം ആപ്പ് വഴി പണം തട്ടിപ്പ് പെരുമ്പാവൂരിൽ യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ കാഞ്ഞിരക്കാട് റെയോൺപുരം കൊന്നംകുടി വീട്ടിൽ അസിഫിനെയാണ് (28) എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ പേടിഎം ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പെരുമ്പാവൂർ: വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് ഗൂഗിൾ പേ QR കോഡ് വഴി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് റെയോൺപുരം കൊന്നംകുടി വീട്ടിൽ അസിഫിനെയാണ് (28) എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.

​തിങ്കളാഴ്ച വൈകിട്ട് ചുണങ്ങംവേലി ഭാഗത്തുള്ള എടിഎം ക്യാബിനകത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. എടത്തല പെങ്ങാട്ടുശ്ശേരി സ്വദേശിയെയാണ് പ്രതി കബളിപ്പിച്ചത്. അസിഫിന്റെ ഫോണിലുള്ള വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് പരാതിക്കാരന്റെ ഗൂഗിൾ പേ QR കോഡ് സ്കാൻ ചെയ്യുകയും, 6000 രൂപ അക്കൗണ്ടിലേക്ക് അയച്ചു നൽകിയതായി വ്യാജ സന്ദേശം കാണിച്ച് വിശ്വസിപ്പിക്കുകയുമായിരുന്നു. പണം അക്കൗണ്ടിൽ എത്താതിരുന്നിട്ടും ഇയാൾ 6000 രൂപ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.

​പെരുമ്പാവൂർ, കളമശ്ശേരി പോലീസ് സ്റ്റേഷനുകളിലും പ്രതിയായ അസിഫിനെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്. എടത്തല പോലീസ് ഇൻസ്പെക്ടർ കെ. സിനോദ്, എസ്.ഐ സി.കെ. സക്കരിയ, എസ്‌.സി.പി.ഒമാരായ പി.കെ. സുമേഷ്, കെ.എം. മുഹമ്മദ് റഫീഖ്, സി.പി.ഒമാരായ വി.ഐ. രഞ്ജിത്ത്, ഇ.ബി. ഭവജേഷ്, അജിൽ രാജ്, കെ.കെ. സജ്നാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.