തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ (BMH) വിദ്യാരംഭ ചടങ്ങ് നടന്നു. പ്രമുഖ ഡോക്ടർമാരുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾ ആദ്യക്ഷരം കുറിച്ചു.

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിദ്യാരംഭ ചടങ്ങ് നടന്നു
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു

അക്ഷരമുറ്റത്ത് കുരുന്നുകൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു

തൊടുപുഴ: അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക്  ചുവടുവെക്കുന്ന കുരുന്നുകൾക്കായി തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ (BMH) ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ ഡോക്ടർമാരും ഹോസ്പിറ്റൽ മാനേജ്‌മെന്റ് പ്രതിനിധികളും ചേർന്ന് കുരുന്നുകളെ അക്ഷരലോകത്തേക്ക് ആനയിച്ചു.

​ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ജോസഫ് സ്റ്റീഫൻ ചടങ്ങിന് നേതൃത്വം നൽകി. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. മീന സോമൻ, ഡോ. അനൂജ, പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സച്ചിൻ, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അജയകുമാർ ജെ. ബി.എം.എച്ച്. ജനറൽ മാനേജർ (G.M.) ഗിരീഷ്, അസിസ്റ്റന്റ് ജനറൽ മാനേജർ (A.G.M.) ഗോകുൽ നാരായണൻകുട്ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആദ്യാക്ഷരം കുറിച്ച കുരുന്നുകൾക്ക് ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ വകയായി പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. നിരവധി  കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് വൻ വിജയമായി മാറി.