ഓണവിപണിയിൽ സർക്കാർ സജീവമായി ഇടപെട്ടു മന്ത്രി അനൂപ് ജേക്കബ് ഇടുക്കി ടൂറിസം വാരാഘോഷം സമാപിച്ചു

ഓണക്കാലത്ത് വിപണിയിൽ സജീവമായി ഇടപെട്ടുകൊണ്ട് ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞതായി ഭക്ഷ്യ സിവിലി സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഇടുക്കിയിലെ ഓണോത്സവ് 2026 സമാപന സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓണവിപണിയിൽ സർക്കാർ സജീവമായി ഇടപെട്ടു മന്ത്രി അനൂപ് ജേക്കബ് ഇടുക്കി ടൂറിസം വാരാഘോഷം സമാപിച്ചു
ഇടുക്കിയിലെ 'ഓണോത്സവ് 2026' സമാപന സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്തു അനൂപ് ജേക്കബ്.
ഓണവിപണിയിൽ സർക്കാർ സജീവമായി ഇടപെട്ടു മന്ത്രി അനൂപ് ജേക്കബ് ഇടുക്കി ടൂറിസം വാരാഘോഷം സമാപിച്ചു
ഓണവിപണിയിൽ സർക്കാർ സജീവമായി ഇടപെട്ടു മന്ത്രി അനൂപ് ജേക്കബ് ഇടുക്കി ടൂറിസം വാരാഘോഷം സമാപിച്ചു

ഓണവിപണിയിൽ സർക്കാർ സജീവമായി ഇടപെട്ടു: മന്ത്രി അനൂപ് ജേക്കബ് ടൂറിസം വാരാഘോഷമായ 'ഓണോത്സവ് 2026'-ന്റെ സമാപനം

​ചെറുതോണി (ഇടുക്കി): വിപണിയിൽ കൃത്യമായി ഇടപെട്ടുകൊണ്ട് ജനങ്ങൾക്ക് ഓണാഘോഷത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാരിന് സാധിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇടുക്കി നിയോജകമണ്ഡലത്തിലെ ടൂറിസം വാരാഘോഷമായ 'ഓണോത്സവ് 2026'-ന്റെ സമാപന സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഗുണമേൻമയുള്ള ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നത് സർക്കാരിന്റെ നയവും നിലപാടുമാണ്. ഈ ഓണക്കാലത്ത് അത് വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഓണക്കാലത്ത് ഏത് ബിവറേജസിലാണ് കൂടുതൽ കച്ചവടം നടന്നത് എന്ന കൗതുക വാർത്തകൾക്ക് പകരം, ഏത് സപ്ലൈകോ ഔട്ട്‌ലെറ്റിലാണ് കൂടുതൽ വിൽപ്പന നടന്നതെന്ന ഗൗരവമായ അന്വേഷണങ്ങളാണ് ഇത്തവണ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

​ചടങ്ങിൽ റോയ് കെ. പൗലോസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആൻസി തോമസ് (വാഴത്തോപ്പ്), ബിജു നെടുംചേരി (കാമാക്ഷി), വിനോദ് ജോസഫ് (വാത്തിക്കുടി), കോമളം മോഹൻദാസ് (കഞ്ഞിക്കുഴി), ജിപ്‌സി ജിമ്മി (മരിയാപുരം) എന്നിവരും എ.ഡി.എം മിനി കെ. ജോൺ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, രാഷ്ട്രീയ-വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.